ഇന്നത്തെ ചിന്ത : കഷ്ടത്തിൽ വിടുതൽ |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 120:1
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.

കഷ്ടത്തിൽ അകപ്പെടുന്നവരെ സഹായിക്കുവാൻ സദാ സന്നദ്ധനാണ് നമ്മുടെ കർത്താവ്. അവർ നിലവിളിക്കുമ്പോൾ അവൻ കേൾക്കും. മത്സ്യത്തിന്റെ വയറ്റിൽ കിടന്നു അയ്യം വിളിച്ച യോനായെയും ദൈവം തള്ളിക്കളഞ്ഞില്ല (യോനാ 2:2). സങ്കീ. 107:13 നോക്കൂ, “അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു”. സങ്കീ 50:15 പറയുന്നു, “കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും”. പ്രിയരേ, കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ കൂടെയുണ്ട്. ധൈര്യമായി യാത്ര തുടരാം.

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.