ബാംഗ്ലൂർ : ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ ഹിന്ദി വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ ഒക്ടോബർ 24 -26 വരെ ഡൽഹി ദ് ഹോളി കിംഗ്ഡം ലൈഫ് സെന്ററിൽ യൂത്ത് ക്യാമ്പ് നടക്കും.
കഴിഞ്ഞ ഏഴു വർഷത്തിലേറെയായി യുവജനങ്ങളുടെ ഇടയിൽ സഭാ – സംഘടനാ വ്യത്യാസമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ലൈഫ് ലൈറ്റ് മിനിസ്ട്രിസ്ട്രിസ്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലൂടെ ഇന്ത്യയിലും വിദേശത്തും വിവിധ രാജ്യങ്ങളിലായി 14 വയസ്സു മുതൽ 40 വരെയുള്ളവരുടെ ഇടയിൽ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളിലൂടെയും ഉൾക്കാഴ്ചയുള്ള ആത്മീയ സന്ദേശങ്ങളിലൂടെയുമാണ് പ്രവർത്തനം.
യുവജനങ്ങളുടെ സ്വഭാവ രൂപീകരണം, വ്യക്തിത്വ വികസനം, നേതൃത്വ പാടവം എന്നിവ മുൻനിർത്തി അവരെ സമൂഹത്തിനും സഭക്കും ഉത്തരവാദിത്ത ബോധമുള്ള നല്ല പൗരന്മാരാക്കി മാറ്റുകയാണ് ലക്ഷ്യം.ക്രമീകൃതമായ സിലബസും വർക്ക്ബുക്കുകളും മിനിസ്ട്രിയുടെ പ്രത്യേകതകളാണ്.