ലണ്ടൻ പെന്തകോസ്ത് സഭ ഒരുക്കുന്ന വി.ബി.എസ് 2022

ലണ്ടൻ(യു.കെ): ലണ്ടനിലെ പ്രഥമ മലയാളി സഭയായ ലണ്ടൻ പെന്തകോസ്ത് സഭ (എൽ.പി.സി) കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം വീണ്ടും അവധിക്കാല വേദപഠന ക്ലാസുകൾ അണിയിച്ചൊരുക്കുന്നു. ഒക്ടോബർ മാസം 27, 28, 29 (വ്യാഴം മുതൽ ശനി വരെ) തീയതികളിൽ റോംഫോഡിലുള്ള എൽ.പി.സിയുടെ ആരാധനാലയത്തിൽ വച്ചാണ് വി.ബി.എസ് നടത്തപ്പെടുന്നത്. ജാതി മത ഭേദമെന്യേ എല്ലാ കുഞ്ഞുങ്ങളെയും മാധുര്യമേറിയ ദൈവവചനം കഥകളിലൂടെയും, കവിതകളിലൂടെയും, ഗാനങ്ങളിലൂടെയും ചിത്രരചനയിലൂടെയും രസകരമായി പഠിക്കുവാനായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ‘The Castle of Courage’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. 3 വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രുചികരമായ ലഘുഭക്ഷണപാനീയങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പ്രവേശം തികച്ചും സൗജന്യമാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply