വാഹനാപകടം: ഐ.സി.പി.എഫ് പബ്ലിക്കേഷൻ സ്റ്റാഫ് അജി എ.എസ് മരണമടഞ്ഞു
തിരുവല്ല: ഐ.സി.പി.എഫ് പബ്ലിക്കേഷൻ സ്റ്റാഫ് അജി എ.എസ് വാഹനാപകടത്തിൽ മരണമടഞ്ഞു. കുമ്പനാട് ടൗണിൽ വെച്ച് താൻ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റ്റി.പി.എം തിരുവല്ല സെന്റർ കുമ്പനാട് സഭാംഗമാണ് പരേതൻ. ഭാര്യ: നിഷ. മൂന്ന് മക്കൾ ഉണ്ട്. സംസ്കാരം പിന്നീട് നടക്കും. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.