ഉലഹന്നാൻ മത്തായി (ബേബിച്ചായൻ 91) അക്കരെ നാട്ടിൽ
കാനം: കാനം ഐപിസി എബനേസർ സഭാംഗം കൊല്ലനാകുഴിയിൽ വീട്ടിൽ ഉലഹന്നാൻ മത്തായി (ബേബിച്ചായൻ 91) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം സെപ്റ്റംബർ 20 ചൊവ്വാഴ്ച രാവിലെ 12 മണിക്ക് കാനം ചെട്ടിയാര സെമിത്തേരിയിൽ. സഹധർമ്മിണി പരേത ഏലിയാമ്മ ഉലഹന്നാൻ. മക്കൾ: റെജി (യു.കെ), റെനി ,റീന (സൗദി ). മരുമക്കൾ: പരേതനായ പി.പി. എബ്രഹാം പഴമണ്ണിൽ, എം.കെ. ചാണ്ടി മാടപ്പള്ളിക്കുന്നേൽ, ബിജു വർഗിസ് പ്ലാവേരിൽ.