എഡിറ്റോറിയൽ: എന്നേക്കും വേണ്ടി ഭൂമിയെ സ്നേഹിക്കാം | ബിൻസൺ കെ. ബാബു

“ദൈവ സൃഷ്ടികളുടെ സകല ദുരുപയോഗവും ധൂർത്തും സ്രഷ്ടാവിൻ്റെ സ്വത്തിൻമേലുള്ള കൊള്ളയും കവർച്ചയുമാണ്.” – ആഡം ക്ലാർക്ക്

സെപ്റ്റെംബർ 16 ലോക ഓസോണ്‍ ദിനം. ഭൂമിയുടെ അതിജീവനത്തിൽ
ഓസോണ്‍ പാളി അവിഭാജ്യ ഘടകമാണ്. ഭൂമിക്ക് ഹാനീകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോണ്‍ പാളി. എന്നാൽ ഇന്ന് പല വാതകങ്ങളും ഇതിനെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുന്നു. അവയെ തടയാനും, അതിനു വേണ്ടി ബോധവത്ക്കരണം കൊടുക്കുവാനും വേണ്ടിയാണ് സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമായി ആചരിക്കുന്നത്. നമുക്ക് ഒരുമിച്ച് സംരക്ഷണം കൊടുക്കേണ്ടതും, വരും തലമുറയെ ഇതിന്റെ പ്രാധാന്യതയെ ക്കുറിച്ച് ബോധവാന്മാരെക്കേണ്ടത് അത്യാവശ്യമാണ്‌. ജീവനെ സംരക്ഷിക്കുന്ന ആഗോള സഹകരണം എന്നതാണ് ഈ വർഷത്തെ ലോക ഓസോൺ ദിനത്തിന്റെ തീം.
ഓസോണ്‍ പാളിക്കുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട് 1987 സെപ്റ്റംബര്‍ 16 ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. മോണ്‍ട്രിയല്‍ ഉടമ്പടിയെന്ന് അറിയപ്പെട്ടിരുന്ന ഈ ഉടമ്പടി ഓസോണ്‍ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം ക്രമാതീതമായി കുറച്ചുകൊണ്ടുവരുക എന്നതായിരുന്നു പ്രാധാനമായും ഈ ഉടമ്പടി കൊണ്ട് ലക്ഷ്യമാക്കിയത്. 1988-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. ഉടമ്പടി 1987-ല്‍ നിലവില്‍വന്നെങ്കിലും 1994-ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനുശേഷമാണ് ലോകവ്യാപകമായി ഓസോണ്‍ദിനം ആചരിച്ചുവരുന്നത്.

നമ്മൾ വസിക്കുന്ന ഭൂമിക്ക് മുകളിൽ പൊതിഞ്ഞു കിടക്കുന്ന ഒരു പുതപ്പാണ് ഓസോണ്‍ എന്നത്. ആ പാളിക്ക് ഒരു കെടും വരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിതത്തമാണ്. ഓരോ ദിവസവും പല തരത്തിലുള്ള വിഷ വാതകങ്ങൾ മൂലമുള്ള ഘടകങ്ങൾ ഓസോണ്‍ പാളിക്ക് തകർച്ചകൾ സംഭവിക്കുന്നുണ്ട്. മനുഷ്യ നിര്‍മ്മിത ക്ലോറോഫ്‌ലൂറോ കാര്‍ബണ്‍(ഇഎഇ), ബ്രോമോഫ്‌ലൂറോ കാര്‍ബണ്‍ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നതെന്ന് വിദഗ്ദർ പറയുന്നത്. നാം ഇന്ന് നോക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റങ്ങൾ പല രാജ്യങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ നേരിടുകയാണ്. വരും നാളുകളിൽ ഇങ്ങനെ പോയാൽ എങ്ങനെ ആകുമെന്ന് നമ്മുക്ക് പറയാൻ പറ്റില്ല. ആയതിനാൽ ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്ന വാതകങ്ങളുടെയും രാസവസ്തുക്കളുടെയും, വിഷമുള്ള വാതകങ്ങളുടെയും ഉപയോഗം പരമാവധി കുറയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുക്ക് നല്ല വായുവും, നല്ല പ്രകൃതിയും ആവശ്യമാണ്. ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തികൾക്കും നമ്മൾ വസിക്കുന്ന ഭൂമിയോട് സ്നേഹം ഉണ്ടായിരിക്കണം.എങ്കിൽ മാത്രമേ നമ്മുക്ക് അതിനെ സംരക്ഷിക്കാനും, നാളയുടെ തലമുറയ്ക്ക് വേണ്ടി ഭൂമിയെ നിലനിർത്താനും സാധിക്കൂ.

post watermark60x60

വിശുദ്ധ വേദപുസ്തകത്തിൽ യെശയ്യാവ്‌ 45:12 ൽ ദൈവം പറയുന്നത് “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു”. അപ്പോൾ ദൈവം മനോഹരമായി നിർമിച്ച ഈ ഭൂമിയിൽ നമ്മെ ആക്കിയിരിക്കുന്നത് അതിനെ സംരക്ഷിക്കാനും സൂക്ഷിക്കാനുമാണ്.അത് നാം മറന്നുപോകാതെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ..

-ADVERTISEMENT-

-ADVERTISEMENT-

You might also like