ചെറു ചിന്ത: വാഗ്ദത്തത്തിനുള്ള സമയം അടുത്തിരിക്കുന്നു

ആശിഷ് ജോസഫ്‌, സലാല

യോസേഫിനെ അറിയാത്ത രാജാവ് മിസ്രയിമിൽ ഭരണമേറ്റപ്പോൾ (യിസ്രായേലിനെ ഞെരുക്കിയപ്പോൾ) യിസ്രായേലിന് ദൈവം ഒരു പുറപ്പാട് നൽകി. ഏത് സ്ഥലമാണോ ക്ഷാമത്തിൽ അവരെ സംരക്ഷിച്ചത്, അവിടെത്തന്നെ അവർക്ക് പ്രതികൂലവും വർധിച്ചു.

യോസേഫിന്റെ പേരിൽ അന്ന് വരെ സുരക്ഷിതരായിരുന്ന യിസ്രായേലിന് അവിടം വിട്ട് ഇറങ്ങേണ്ടി വന്നു. പക്ഷെ അത് വാഗ്‌ദത്തിലേക്കുള്ള ചുവട് വെപ്പ് ആയിരുന്നു.

നമ്മെ ഞെരുക്കിക്കളയുവാൻ ശത്രു ആരെയെങ്കിലും എഴുന്നേല്പിച്ചാൽ, മുൻകാലങ്ങളിൽ സംരക്ഷണം കിട്ടിയ സാഹചര്യങ്ങൾ തന്നെ തകർക്കുവാൻ തയ്യാറെടുത്താൽ, സുരക്ഷിത സ്ഥാനങ്ങൾക്ക് ഇളക്കം തട്ടും വിധം പ്രതികൂലങ്ങൾ ചുറ്റും ഉയർന്നുവന്നാൽ ..?

ഓർക്കുക,

അത് തകർത്തുകളയാനല്ല, മറിച്ച് വാഗ്‌ദത്തിലേക്കുള്ള നമ്മുടെ ചുവടുവെയ്‌പ്പിന് സമയമായി എന്നൊരു അറിയിപ്പാണത്. വിശ്വസിക്കുക, താമസിയാതെ ദൈവം ഒരു പുറപ്പാട് ഒരുക്കുന്നുണ്ട്.

(Ashish Joseph, Salalah)

-ADVERTISEMENT-

-ADVERTISEMENT-

You might also like