സംസ്കൃതം ദേശീയ ഭാഷ: ഹർജി തള്ളി
ന്യൂഡൽഹി: സംസ്കൃതം ദേശീയ ഭാഷയാക്കണമെന്നുള്ള ഹർജി തള്ളി സുപ്രീംകോടതി. നയപരമായ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ.ജി വൻസാരയാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.