ചെറു ചിന്ത: ദൈവം ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല | റെനി ജോ മോസസ്

നിത്യത ഉള്ളടക്കം ചെയ്തു കാലങ്ങളുടെ വെല്ലുവിളി , അതിജീവിച്ച പുസ്തകം ”വിശുദ്ധ ബൈബിൾ “” ഭൂതകാല നിത്യത മുതൽ ഭാവികാല നിത്യതയും ലക്ഷ്യമാക്കി മുന്നേറുന്നു… മനുഷ്യരാശിയുടെ വീണ്ടെടുപ്പ് യേശുക്രിസ്തു എന്ന നസ്രേയനിലൂടെ സകലരിലേക്കും തുറന്നു കിടക്കുന്നു…അപ്പോൾ തന്നെ വളരെ വൈവിധ്യമാർന്ന വിഷയങ്ങൾ ഈ പുസ്തകത്തിൽ കാണാൻ കഴിയും….മനുഷ്യ ഉല്പത്തി , ആദിമ മക്കൾ പ്രവചനങ്ങൾ , പിശാച് , ഈ മഹാപ്രപഞ്ചം , മനശാസ്ത്രം, തത്വം ചരിത്രം അങ്ങനെ ഒരു നീണ്ട നിര. ഇനി വ്യെക്തികളുടെ നിര പരിശോധിച്ചാൽ ആട്ടിടയൻ , മുക്കുവാന്മാർ , വൈദ്യൻ അടിമകൾ ,പ്രമാണികൾ തുടണ്ടി സൈന്യാധിപൻ, മന്ത്രി രാജപദവി വരെ .

ആദാമ്യ പാപം മുഖാന്തരം അബ്രഹാമിലൂടെ വീണ്ടെടുപ്പ് തലമുറ തലമുറയായി , കുടുംബമായി ഗോത്രങ്ങൾ ആയി ഒടുവിൽ രാജ്യമായി ഉടലെടുത്തു.
എങ്കിലും ഒട്ടനവധി കഥാമുഹൂർത്തങ്ങളും വഴിത്തിരുവുകളും ഈ പുസ്തകത്തിൽ ദർശിക്കാൻ കഴിയും.
പ്രവാസത്തിന്റെ കൈപ്പു നുകർന്നു മിസ്രയിമിൽ ആയിരുന്ന സമയം, ജനിക്കുന്ന ആണ്കുഞ്ഞുങ്ങൾ മുഴുവൻ നൈൽ നദിയുടെ അഗാധത്തിലേക്കു ചെന്നു പതിക്കുമ്പോൾ നെഞ്ചു പിടഞ്ഞ മാതാപിതാക്കൾ , ഒടുവിൽ മിര്യമിന്റെ സഹോദരൻ , അവനെ ഒരു ഞാങ്ങണ പെട്ടകത്തിൽ ആക്കി നൈൽ നദിയിൽ ഒഴുക്കി വിട്ടു. നദിക്കരയിൽ എത്തിയ രാജസുന്ദരി ആ കുഞ്ഞിനാൽ ആകർഷിച്ചു വളർത്തി , മിസ്രയിമിലെ സകല വിദ്യകളും വശത്താക്കി, ഒടുവിൽ ഇസ്രായേൽ മക്കളുടെ കഷ്ടതയുടെ പരിഹാരവും അവനിലൂടെ തന്നെ ദൈവം നടത്തി , ഫറവോനും സൈന്യവും ചെങ്കടലിന്റെ ആഴം തൊട്ടപ്പോൾ ഇസ്രായേൽ മക്കൾ വാഗ്ദത്ത നാട്ടിലേക്ക് നടന്നു അടുത്തു.
മക്കളുടെ മരണം സഹിക്കാൻ പറ്റാതെ നിലവിളിച്ച അമ്മമാരുടെ മുന്നിൽ ഒരു മകന് വേണ്ടി കരയുന്ന ഹന്ന , പ്രസവിക്കാത്തവൾ എന്ന കുത്തുവാക്കു കേട്ടു കേട്ടു നൊന്തു പിടഞ്ഞു കരയാതെ കരഞ്ഞ ഹന്നക്കു ദൈവം ദാനം ചെയ്തു ഒരു മകനെ , ശമുവേൽ . അതിശക്തമായ പ്രവാചക ശബ്ദം ആയ ശമുവേൽ ഇതാ പുറപ്പെടുന്നു യിശായിയുടെ വീട്ടിലേക്കു , തൈലക്കൊമ്പിൽ എണ്ണ നിറച്ചും കൊണ്ടു. ഘനശാലികൾ നിരനിരയായി നിൽക്കുമ്പോഴും ഒരു രാജാവിനെ അഭിഷേകം ചെയ്യാൻ ആ കണ്ണുകൾ തപ്പി നടന്നു .

കഷ്ടതയുടെ പാനപാത്രം അത്രമേൽ രുചിച്ച ഒരാൾ ആയിരുന്നു ഇയോബ്. ഏതാണ്ട് അബ്രഹാമിന്റെ സമകാലികനായി ജീവിച്ചിരുന്ന ഭക്തനായ വ്യക്തി , തനിക്ക് ചുറ്റും സംഭവിക്കുന്നത് എന്തെന്ന് മനസിലാക്കാൻ പറ്റാത്ത തരത്തിൽ ജീവിതത്തിന്റെ പരുപരുത്ത വേളകൾ , അത്ര മേൽ ദുരിതങ്ങൾ വേട്ടയാടിയ മനുഷ്യൻ , കൂട്ടുകാർ ,വീട്ടുകാർ , ഭാര്യയും തള്ളി , എന്താ എന്തുകൊണ്ട് , എന്തോ മഹപാപം നി ചെയ്തിട്ടുണ്ട് , അല്ലെങ്കിൽ എന്തു കൊണ്ടു നിനക്ക് ഇങ്ങനെ , എല്ലാം ചീട്ടു കൊട്ടാരം പോലെ ഒന്നിനു പിറകെ എല്ലാം നഷ്ടം , താൻ ജനിച്ച ദിവസം പോലും ശപിച്ചു കൊണ്ടു ഇയോബ് , അത്രമേൽ , ശരീരവും സമ്പത്തും എല്ലാം എല്ലാം …. സ്വയം നീതീകരിക്കാൻ ശ്രമിച്ച ഇയോബിനോട് ദൈവീക ഇടപെടൽ ,ദൈവീക വെളിപ്പാടിന്റെ ഒരു വിവരണം , ഒടുവിൽ ശക്തമായ തിരിച്ചു വരവ് നടത്തുന്ന ഇയോബ് ദൈവീകമായ വിശ്വാസം മുറുകെ പിടിച്ചു നഷ്ടമായ സകലതും തിരിച്ചു കിട്ടുന്ന ഇയോബ് , കൂട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഇയോബ് . പിൻകാലം മുന്കാലത്തേക്കാൾ അനുഗ്രഹിക്കപ്പെടുന്നു (ഇയോബ് 42 : 12)

ചില നേരങ്ങൾ അങ്ങനെയാണ് പ്രിയപ്പെട്ടവരെ നമ്മുടെ ജീവിതത്തിലും . എന്താണ് സംഭവിക്കുന്നതെന്നു പോലും തിരിച്ചറിയാൻ ആവാത്ത വിധമായിപ്പോകുന്ന അവസ്‌ഥ. എന്നാൽ ഒന്നു ഉറപ്പാണ് , ദൈവീക പരിശോധനകൾ അവ നമ്മെ തകർക്കുന്നവയല്ല . ദൈവം ഒരിക്കലും ഒരു വ്യെക്തിക്കും ദോഷമായി ഒന്നും ചെയ്യുന്നില്ല , മറിച്ചു നിത്യതയിലേക്കു നയിച്ചു കൊണ്ട് അവൻ നമ്മെ പണിതെടുക്കുന്നു.( യാക്കോബ് 1 : 12, 13)

ഗർഭം അടഞ്ഞ സാറയിൽ നിന്നു യിസഹാക്കും തുടർന്ന് യാക്കോബും പന്ത്രണ്ട് ഗോത്രങ്ങൾ , ഒടുവിൽ ഇസ്രായേൽ എന്ന രാജ്യമായി ,

അനേക കുഞ്ഞുങ്ങൾ നെയിൽ നദിയിൽ മരിച്ചു വീണപ്പോൾ, നദിയിൽ നിന്നു വലിച്ചെടുത്ത മോശ പഴയ നിയമ മധ്യസ്ഥൻ.
ഹന്നയുടെ കണ്ണുനീര് ശമുവേലിൽ സമാപിച്ചപ്പോൾ ശമുവേലിന്റെ ദൗത്യം മശിഹക്കു വഴി ഒരുക്കുവാൻ താഴ്വേര് ആയ ദാവീദിനെ അഭിഷേകം ചെയ് വാൻ
നീതിമാനായ ഇയോബിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് താൻ അറിഞ്ഞില്ല എങ്കിലും സർവശക്തന്റെ കണ്ണിൽ എല്ലാം വ്യക്തം .

പഴയ നിയമ നിഴലുകളായ ഈ കഥാപാത്രങ്ങൾ നമ്മൾക്ക് മുന്നിൽ പ്രതിഫലിക്കുമ്പോഴും അവ നമ്മെ കൊണ്ടെത്തിക്കുന്നത്, വചനത്തിന്റെ സർവ സമ്പൂര്ണതയായ , ( കൊലോസ്യർ 1 : 15) അദൃശ്യനായ ദൈവത്തിന്റെ പ്രതിമയായ , തന്റെ മണവാട്ടി സഭയെ ചേർക്കാൻ വീണ്ടും വരുന്ന ക്രിസ്തുവിലേക്കാണ്.

പുതിയനിയമ ദൈവീക ദൗത്യം ശിരസ്സിലേറ്റിയ നമ്മിലൂടെ ( മത്തായി 28 : 20) നാളെയുടെ ദിനരാത്രങ്ങൾ സുവിശേഷത്തിന്റെ തേര് ഓടിക്കേണ്ടവർ പുറത്തു വരേണ്ടിയിരിക്കുന്നു എന്നതു ഒരു സത്യമാണ് . ആദ്യ കാല അപ്പോസ്തോലന്മാർ , പൗലോസിന്റെ പോലെ , യോഹന്നാനെ പോലെ തിമോഥേയോസ്, പത്രോസിനെ പോലെ എരിവുള്ളവർ …അടുത്ത സമയത്തു നമ്മെ വിട്ടു പോയ ശക്തന്മാരായിരുന്ന ചില പോരാളികൾ . സുവിശേഷത്തിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട പാസ്റ്റർ എം. പൗലോസ് രാമേശ്വരം , ഇപ്പോൾ ദൈവദാസൻ വി. എ തമ്പി തുടങ്ങിയവര്‍ തങ്ങളുടെ ദൗത്യ നിർവഹണത്തിൽ ഇല്ലാഴ്മകളും, കഷ്ടതകളും അവരെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു പിറകോട്ടു കൊണ്ടു പോയില്ല, മറിച്ചു മൂർച്ചയുള്ള ആയുധങ്ങൾ ആക്കി, തൽഫലമായി അനേക ആയിരങ്ങൾ അവരാൽ നിത്യ ജീവനിലേക്കു കടന്നു.

നാം ജീവിത പ്രതിസന്ധികളിൽ കൂടി കടന്നു പോവേണ്ടി വരുമ്പോഴും
നിന്ദകൾ അപവാദങ്ങൾ ഏറ്റാലും സർവജ്ഞാനിയായ ദൈവം നമ്മെ ദോഷങ്ങളാൽ പരീക്ഷിക്കുകയല്ല, മറിച്ചു തികവുള്ളവരും സമ്പൂര്ണരുമാക്കി ( യാക്കോബ് 1 : 2 ,3, 4) നമ്മെ, മൂർച്ചയുള്ള ആയുധമാക്കി, സ്ഥിരത ഉള്ളവരാക്കി നാളെകളിൽ ലോകമാകുന്ന സമുദ്രത്തിൽ തുടിക്കുന്ന ചിലരെ, നിത്യത അവകാശമാക്കേണ്ട ചിലരെക്കൂടി,
നമ്മിലൂടെ പുറത്തു കൊണ്ടുവരേണ്ടത്തിനു , കുശവനെപോലെ നമ്മുടെ ജീവിതത്തെ പാകപ്പെടുത്തി വഴിതിരിച്ചു വിടുന്നു എന്നു ഓർമിപ്പിച്ചു കൊണ്ടും നിർത്തുന്നു.

ദൈവം ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.