എഡിറ്റോറിയൽ: നാഗസാക്കി എന്നും മായാത്ത ഓർമ്മകൾ | രാജേഷ് മുളന്തുരുത്തി

പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും യുദ്ധനായകനായ അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യയോടെയും ജർമ്മനി 1945 മെയ് 8 ന് നീരുപാധീകം കീഴടങ്ങി.
യൂറോപ്പിലെ യുദ്ധം അവസാനിച്ചെങ്കിലും ജപ്പാൻ കീഴടങ്ങാൻ തയ്യാറായില്ല. ഇത് ജപ്പാന്റെ ചരിത്രത്തിൽ കറുത്ത ദിനങ്ങൾക്ക് കാരണമായി. ജപ്പാനിലെ ഹിരോഷിമയിൽ 1945 ഓഗസ്റ്റ് 6 ന് ആണവ ബോംബ് വർഷിച്ചിട്ടും ജപ്പാൻ യുദ്ധമുഖത്തുനിന്ന് പിൻമാറാത്തതിനാലാണ് ഓഗസ്റ്റ് 9ന് നാഗസാക്കിയിൽ അടുത്ത ആക്രമണം അമേരിക്ക നടത്തിയത്. അമേരിക്കയുടെ ആദ്യ ലക്ഷ്യം കോക്കുറ നഗരമായിരുന്നു. എന്നാൽ വ്യവസായശാലകളിൽ നിന്ന് ഉയർന്ന പുക തടസമായിത്തീർന്നു . ഇതിനെ തുടർന്ന് ലക്ഷ്യസ്ഥാനം നാഗസാക്കിയിലേക്ക് മാറ്റുകയായിരുന്നു. നഗരത്തിന് നാലര മൈൽ ചുറ്റളവിൽ സർവ്വനാശം വിതച്ച് അഗ്നിഗോളങ്ങൾ സംഹാര തണ്ഡവമാടിയപ്പോൾ ആയിരക്കണക്കിന് ആളുകളാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായത് . 4630 കിലോ ടൺ ഭാരമുള്ള ഉഗ്ര സ്ഫോടക ശേഷിയുള്ള “ഫാറ്റ് മാൻ “എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബാണ് നാകസാക്കിയിൽ വർഷിച്ചത്. ബ്രിഗേഡിയർ ജനറൽ ചാൾസ് സ്വിനിയായിരുന്നു വൈമാനികന്‍. മൂന്നര ലക്ഷത്തോളം പേർ വസിക്കുന്ന നാഗസാക്കിയിൽ 80,000 ത്തോളം ആളുകളുടെ ജീവൻ പൊലിഞ്ഞെന്നാണ് കണക്കുകൾ. ബോംബ് വീണ സമയം ഉണ്ടായ നഷ്ടങ്ങളെക്കാൾ ഭീകരമായിരുന്നു പിന്നീടുള്ള ദിവസങ്ങൾ ഉണ്ടായത് .ആ വർഷം അവസാനമായപ്പോൾ മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തായി. ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായ ഈ ആക്രമണങ്ങൾ ജീവനോടെ ബാക്കിയായവര്‍ക്ക് സമ്മാനിച്ച വേദനയും യാതനയും അവര്‍ണനീയമാണ് . ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങൾ ആളുകളെ വേട്ടയാടുന്നു. നാഗസാക്കി ജപ്പാനെ ഔദ്യോഗികമായ കീഴടങ്ങലിന് നിർബന്ധിതരാക്കി. ഇതോടെ രണ്ടാം ലോക മഹായുദ്ധത്തിനും അവസാനമായി.
ഇന്ന് 77–ാമത് നാഗസാക്കി വാർഷികദിനമാണ് . ജപ്പാന്റെ മണ്ണിൽ നിന്നും ആകാശത്തിലേക്ക് ഉർന്ന പുകതൂണുകൾ ചരിത്രത്തിൽ കറുത്ത പാടുകളായി മാറിയ ദിനം.
മായാത്ത ഓർമ്മകൾക്ക് ദശകങ്ങൾ പിന്നിട്ടിടും യുദ്ധങ്ങൾക്ക് വിരാമമില്ലാത്ത ഈ ലോകത്തിൽ ഇന്നും നിരവധി സംഘടനങ്ങൾക് നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നു. യിസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷവും റഷ്യ യുക്രെയ്ൻ യുദ്ധവും ചൈന തായ് വാൻ യുദ്ധവും വർത്തമാനകാല സഭവങ്ങളാണ്. യുദ്ധ ഭീഷണികൾ, പ്രാരാബ്ദങ്ങളുടെ മാറാപ്പും പേറി പാലായനം ചെയ്യുന്നവരുടെ നീണ്ട നിരകൾ, എപ്പോൾ വേണമെങ്കിലും യുദ്ധം പ്രഖ്യാപിക്കുവാൻ സജ്ജരായിക്കുന്ന ലോകരാഷ്ട്രങ്ങൾ, ഭീതിയോടെ ജീവിതം ജീവിച്ചുതീർക്കുന്ന ലോകജനത. ഇനിയും ഒരു ലോകമഹായുദ്ധം ഉണ്ടാകരുതേ എന്ന ഓരോയൊരു പ്രാർത്ഥനയായിരിക്കും അവരിൽ പലർക്കും..

രാജേഷ് മുളന്തുരുത്തി

-ADVERTISEMENT-

-ADVERTISEMENT-

You might also like