ചെറു ചിന്ത: ദൈവീക ജ്ഞാനം എന്ന ധനം | റെനി ജോ മോസസ്

ഒരു പക്ഷെ കപിൽദേവ് എന്ന പേര് കേട്ടിട്ടില്ലാത്ത ചെറുപ്പക്കാർ കുറവായിരിക്കും , ഇന്ത്യ എന്ന നാമം ക്രിക്കറ്റ് ചരിത്രത്തിൽ എഴുതി ചേർക്കാൻ ചുക്കാൻ പിടിച്ച താരം , അപ്പോൾ തന്നെ എനിക് മറക്കാൻ ആവാത്ത മറ്റൊരു പേരാണ് സച്ചിൻ രമേഷ് ടെണ്ടുൽക്കർ , ബാറ്റിലൂടെ മായാജാലം കാട്ടിയും സ്വഭാവശുദ്ധി കൊണ്ടും അച്ചടക്കം കൊണ്ടും മാതൃക കാട്ടി തന്ന മഹാനായ കളിക്കാരൻ , അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ , അദ്ദേഹത്തിന്റെ കളികൾ ഭ്രാന്തു പിടിപ്പിച്ചിരുന്നു , എന്നു പറയുന്നത് ഒരു ഭാഗ്യം ആയി കാണുന്നു.

അതു പോലെ തന്നെ നാം കേട്ടിട്ടുള്ള ഒരു വലിയ പേരാണ് , ആൽബർട്ട് ഐൻസ്റ്റീൻ , അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ശാസ്ത്രമേഖലക്കു നൽകിയിട്ടുള്ള സംഭാവനകൾ , അവർണനീയമാണ്‌ , അദ്ദേഹം കഴിഞ്ഞാൽ ശാസ്ത്ര നെറുകയിൽ ചുംബിച്ച ഒരു ഭൗതിക ശാസ്ത്രജ്ഞൻ ആണ് , സ്റ്റീഫൻ ഹോക്കിങ്‌. അദ്ദേഹത്തിന്റെ കാലത്തു ജീവിക്കാൻ കഴിഞ്ഞു എന്നത് മറ്റൊരു ഭാഗ്യം , കാരണം അത്രയും വലിയോരു അതിജീവനമാണ് അദ്ദേഹത്തിന്റെ ജീവിതം എന്നത് , സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന സ്റ്റീഫൻ , സയൻസിനോട് ഉള്ള അമിതമായ ഭ്രമം വെള്ള വിരിച്ച ആകാശ പരവതാനിക്കു അപ്പുറത്തേക്ക് കടക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു . തങ്ങളുടെ മകനെ വലിയൊരു ഡോക്ടർ ആക്കുക എന്ന സ്വപ്‌നം ലക്ഷ്യമാക്കി മാതാപിതാക്കൾ മുന്നോട്ടു നീങ്ങി എങ്കിലും മകന്റെ നിശ്ചയദാര്ഥ്യത്തിനു മുൻപിൽ അവർക്ക് വിധേയപ്പെടേണ്ടി വന്നു.

പതിനേഴാം വയസിൽ ഇംഗ്ളണ്ടിൽ ഓക്സ്ഫോഡിലും പിന്നെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി യിൽ നിന്നും തന്റെ ദീർഘമായ യാത്രക്ക് തുടക്കം കുറിച്ചു , പക്ഷെ വിധി മറ്റൊന്നായിരുന്നു , മനസിന്റെ സ്വപ്‌ന സഞ്ചാരത്തിന് ശരീരം തടയിട്ടു കൊണ്ടു നാഡി കോശങ്ങളെ തളർത്തുന്ന, ദ്രവിപ്പിക്കുന്ന ” അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ്രോഗം ” എന്ന രോഗം പൂർണമായും തന്നെ കീഴ്പ്പെടുത്തി , എന്നിട്ടും താൻ നടത്തിയ ഉയർത്തെഴുന്നേൽപ്പ് പ്രപഞ്ചത്തിന്റെ കാണാമറയത്തെക്ക്‌ വരെ നമ്മളെ എത്തിച്ചു . നക്ഷത്രമരണം സംഭവിക്കുന്ന സൂപ്പർനോവയും തമോ ഗർത്തങ്ങളും ,അനുബന്ധ വിവരങ്ങളുമൊക്കെ നമ്മുടെ സിരാകേന്ദ്രത്തിലേക്കു പകർന്നു തന്നു …വിശ്വാസി ആയ ഭാര്യ കൈക്കു പിടിച്ചപ്പോൾ , ചലനം അറ്റ ശരീരം ആണെങ്കിലും മനസിന്‌ പുതുജീവൻ കിട്ടി , എങ്കിലും ഇത്ര അധികം പ്രപഞ്ച അകക്കാമ്പിലേക്കു ചെന്നെത്തിയിട്ടും പ്രപഞ്ചം വെളിപ്പെടുത്തിയിരിക്കുന്ന തങ്ങളുടെ സൃഷ്ട്ടാവിനെ തിരിച്ചറിയാൻ കഴിയാതെ പോയി , താൻ ഒരു നിരീശരൻ ആയി തുടർന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു , പരിധി ഇല്ലാത്ത പ്രപഞ്ച സീമ , കോടികണക്കിന് പ്രപഞ്ച വസ്തുക്കൾ , ഇതെല്ലാം അതതിന്റെ സ്ഥാന മാനങ്ങളിൽ കൃത്യമായി ഐക്യതയോടെ ചലിക്കുന്നത് വെറുതെ അല്ല , അതിന്റെ പിറകിൽ ഒരു സൃഷ്ട്ടാവ് ഉണ്ട് എന്ന ചിന്ത അദ്ദേഹത്തിൽ തുടിച്ചില്ല എന്നത് ഖേദകരമാണ്.

post watermark60x60

( സങ്കിർത്തനം 19 : 1, 2 , 3 )ൽ കാണുന്നു . ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണിക്കുന്നു , ആകാശ വിതാനം അവന്റെ കൈ വേലയെ പ്രസിദ്ധമാക്കുന്നു .

( റോമർ 1 : 19 , 20 ) ദൈവത്തെക്കുറിച്ചു അറിയാവുന്നത് അവർക്ക് വെളിവായിരിക്കുന്നു, ദൈവം അവർക്ക് വെളിവാക്കിയല്ലോ.
അവന്റെ നിത്യശക്തിയും ദിവ്യത്വമായി അവന്റെ അദൃശ്യ ലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവന്റെ പ്രവര്ത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടു വരുന്നു , അവർക്കു പ്രതിവാദമില്ലാതെയിരിക്കേണ്ടതിനു തന്നെ. ഇന്നു ഭൂമിയിലെ ഏറ്റവും മൂല്യമുള്ള വസ്തുവായ സ്വർണം , വ്യാപാരം ചെയ്തു വന്നിരുന്ന കുടുംബത്തിലെ കണ്ണിയായ മേഹുൽ ചോക്‌സി , പക്ഷെ സ്വർണത്തിന്റെ മൂല്യത്തിനു അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല , ബിസിനസ്‌ തകർച്ചയിൽ നിലം പൊത്തി നാട് വിടേണ്ടി വന്നു.

ഈ ലോകത്തിന്റെ ഏതു ഉന്നതമായ സ്ഥാനം വഹിച്ചാലും, പരുന്തിൻ കണക്കെ എത്ര ഉയരങ്ങൾ താണ്ടിയാലും , ദൈവത്തെ പറ്റിയുള്ള ജ്ഞാനവും പരിജ്ഞാനവും ഇല്ലങ്കിൽ , ജീവിതം അർത്ഥ ശൂന്യമാണ് .സകലതും ഇവിടം കൊണ്ട് അവസാനിക്കും ,
( യാക്കോബ് 1: 9) ൽ കാണുന്നു , എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാണോ പുല്ലിന്റെ പൂ പോലെ ഒഴിഞ്ഞു പോകുന്നവൻ ആകയാൽ തന്റെ എളിമയിലും പ്രശംസീക്കട്ടെ ) .

,ഈ ലോകത്തിൽ എളിയവൻ ആയിക്കൊള്ളട്ടെ , ജീവിതത്തിന്റെ പരുപരുത്ത മേഖലയിൽ കൂടി കടന്നു പോയാലും , തിരമാലകൾ കണക്കെ കഷ്ടവും നഷ്ടവും അലയടിച്ചാലും അവനു സന്തോഷിക്കാൻ വക ഉണ്ട് , തിരുവചനം പറയുന്നു നമ്മുടെ നിക്ഷേപമോ ഉയരത്തിൽ ഉണ്ട് , ( മത്തായി 6 : 19 , 20 പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്). ഇവിടെ നിക്ഷേപം ഒന്നും ഇല്ലെങ്കിലും , നമ്മൾക്ക് പ്രത്യാശക്കു വക ഉണ്ട് , മറിച്ചു ധനവാൻ ആയാലും , അത്ര തന്നെ , അവന്റെ സമ്പത്തിലും പ്രൗഢിയിലും സ്ഥാനമാനങ്ങളും ആരോഗ്യത്തിലും ഒന്നിലും അവനും പുകഴുവാൻ വകയില്ല. കാരണം വയൽ പൂ പോലെ നശിച്ചു പോകുന്നതാണ് ഇവയെല്ലാം , ലോകത്തിലെ ആശ്രയങ്ങളിൽ ഒന്നിലും ആശ്രയം വക്കാൻ കഴിയില്ല , കാരണം നിലനിൽക്കുന്നതൊന്നും ഇവിടെ ഇല്ല.

അതു കൊണ്ടു ഒരുവൻ പണക്കാരൻ ആയാലും പാമരൻ ആയാലും ഏതു മേഖലയിലും വൈധിത്യം തെളിയിച്ചവർ ആണെങ്കിലും ആശ്രയം ദൈവത്തിൽ ആയിരിക്കണം , ദൈവത്തെ പറ്റിയിയുള്ള അറിവ് ആണ് ഏറ്റവും വലിയ നേട്ടവും സമ്പത്തും….. ലോകപ്രകാരം പഠനം കൊണ്ടും പാണ്ഡിത്യം കൊണ്ടും സമ്പന്നത കൊണ്ടും സ്റ്റീഫനും ചോക്‌സിക്കും പിന്നാലെ ആയിരങ്ങൾ ഉണ്ടെങ്കിലും സത്യാന്വേഷണം നടത്തുന്ന മനുഷ്യർക്ക്‌ മുന്നിൽ ദൈവം തന്നെത്താൻ വെളിപ്പെടുത്തിയിരുന്ന തന്റെ പല മാധ്യമങ്ങളും ഉപരിയായി ( കോലോസ്യർ 1 : 15) ആദ്യശ്യനായ ദൈവത്തിന്റെ പ്രതിമയായ തന്റെ ദൃശ്യരൂപമായ പുത്രനായ , യേശുക്രിസ്തുവിനെ തിരിച്ചറിയുക എന്നത് , പ്രാധാന്യമേറുന്നു..
(യോഹന്നാൻ 3 : 16) , അവനിൽ വിശ്വസിക്കുന്നവർക്ക് , അവനെ അറിയുന്നവർക്ക് നിത്യ ജീവൻ ഉണ്ട്.

നിത്യമായതു = നശിക്കാത്തതു.
ജീവൻ = കൂട്ടാഴ്മ. അതേ നിത്യമായ കൂട്ടാഴ്മ , ഏക മനുഷ്യനാൽ വന്ന പാപ അവസ്‌ഥ മനുഷ്യ പരമ്പരയിൽ പടർന്നു പന്തലിച്ചപ്പോൾ നഷ്ടപ്പെട്ട ദൈവീക കൂട്ടാഴ്മയുടെ പരിഹാരമായി, ക്രൂശിൽ തന്നെത്താൻ ഏല്പിച്ചു മാനവരാശിയോടുള്ള സ്നേഹം പ്രദര്ശിപ്പിച്ച മരണത്തിനു അപ്പുറത്തേക്ക് പ്രത്യാശ വക്കാൻ പഠിപ്പിച്ച “യേശുക്രിസ്തു ” എന്ന വെളിപ്പാട് ആ ജ്ഞാനവും പരിജ്ഞാനവും നമ്മളിൽ നിറയട്ടെ.

( 1 യോഹന്നാൻ 5 : 20 ദൈവപുത്രൻ വന്നു എന്നും സത്യ ദൈവത്തെ അറിവാൻ നമ്മൾക്ക് വിവേകം തന്നു എന്നും നാം അറിയുന്നു. നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു.അവൻ സത്യ ദൈവവും നിത്യ ജീവനും ആകുന്നു ) .

ആ യേശുക്രിസ്തുവിനെ അറിയുവാൻ നിത്യജീവനിലേക്കു കടക്കുവാൻ ദൈവം നിങ്ങളുടെ ഹൃദയ വാതിൽ തുറക്കട്ടെ എന്നു ആശംസിക്കുന്നു.

റെനി ജോ മോസസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like