രെഹോബോത്ത് സബ്‌സിറ്റി എ ജി ദ്വാരക സഭയുടെ വി ബി എസ്സിന് അനുഗ്രഹീത സമാപ്തി
ന്യൂഡൽഹി: രെഹോബോത്ത് സബ്‌സിറ്റി എ ജി ദ്വാരക സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 20, 21(തിങ്കൾ, ചൊവ്വ ) എന്നീ തീയതികളിൽ നടന്ന വി ബി എസിന് അനുഗ്രഹീത സമാപ്തി. സഭാ പാസ്റ്റർ ഐസക് വി. ജോൺ പ്രാർത്ഥിച്ചു ആരംഭിച്ച വി ബി എസ്സ് എല്ലാ ദിവസവും രാവിലെ 9.30 മുതൽ 12.30 വരെ നടന്നു.”എന്റെ യഥാർത്ഥ സുഹൃത്ത്” എന്ന തീം നോട് അനുബന്ധിച്ചു പാട്ടുകൾ, ഗ്രൂപ്പ് സോങ്, ആക്ഷൻ സോങ്, സ്കിറ്റ്, ബൈബിൾ സ്റ്റഡി ഗെയിം എന്നിവ നടന്നു. അഗപ്പേ ചിൽഡ്രൻസ് മിനിസ്ട്രിസ് ന്റെ കോർഡിനേറ്റർ ബ്രദർ പ്രിൻസൺ സാം നേതൃത്വം നൽകി. സഹോദരിമാരായ അക്സ, അനുഗ്രഹ, സഹോദരൻ ആശിഷ് എന്നിവർ വി ബി എസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി പ്രവർത്തിച്ചു.