അയർലണ്ടിലെ പെന്തക്കൊസ്ത് സഭകളുടെ ഡയറക്ടറിയുമായി ക്രൈസ്‌തവ എഴുത്തുപുര
ലണ്ടൻ/(യു.കെ): ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അയർലണ്ടിലുള്ള എല്ലാ മലയാളി പെന്തക്കൊസ്ത് കൂട്ടായ്മകളുടെയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ ഡയറക്ടറി പുറത്തിറക്കുന്നു. ഈ അടുത്തകാലത്തായി ധാരാളം വിശ്വാസികൾ ജോലിക്കായും പഠനത്തിനായും അയർലണ്ടിൽ എത്തുന്നുണ്ട്. അനേകർ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തകരെ ഓരോ സ്ഥലത്തേയും കൂടിവരവുകളെ കുറിച്ച് അറിയുന്നതിനായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിലാണ് യു.കെ ചാപ്റ്റർ ഇങ്ങനെയൊരു ഡയറക്ടറി ചമയ്ക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടായത്. പ്രാഥമികമായി യു.കെയിലുള്ള സഭകളെ ഉൾപ്പെടുത്തി തുടങ്ങിയ ഡിജിറ്റൽ ഡയറക്ടറിക്ക് സഭകളിൽ നിന്നും ലഭിച്ച വൻ സ്വീകാര്യതയെ തുടർന്നാണ് ഇപ്പോൾ അയർരണ്ടിന്റെയും ഡയറക്ടറി നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ സഭയിലേക്ക് പുതിയ സഹോദരങ്ങളെ സ്വാഗതം ചെയ്യുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ദയവായി താഴെ കാണുന്ന ഗൂഗിൾ ഫോം ലിങ്കിൽ നിങ്ങളുടെ സഭയുടെ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഈ സംരംഭത്തിലേക്ക് ഏവരുടെയും വിലയേറിയ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗൂഗിൾ ഫോം ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://tinyurl.com/59uetcna
ഡയറക്ടറി കാണുവാൻ സന്ദര്ശിക്കുക: http://www.kechurchdirectory.com




- Advertisement -