ഐ സി പി എഫ് അബുദാബി ചാപ്റ്ററിന് പുതിയ സാരഥികൾ

അബുദാബി: ഐ സി പി എഫ് അബുദാബി ചാപ്റ്റർ 2022 -23 പ്രവർത്തനവർഷത്തെ പുതിയ നേതൃത്വത്തെ മെയ് 29 ഞായറാഴ്ച വൈകിട്ടു മാജിക് ഷെഫ് മുസഫ പാർട്ടി ഹാളിൽ വച്ചു പാസ്റ്റർ ഡാനിയൽ വില്യംസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തിരഞ്ഞെടുത്തു. ഡോ റോയി കുരുവിള (പ്രസിഡന്റ്‌) ബ്രദർ ഏബൽ തോമസ് (വൈസ് പ്രസിഡന്റ്‌) ബ്രദർ ഗോഡ്വിൻ ജിയോ വർഗീസ് (സെക്രട്ടറി) ബ്രദർ സ്റ്റാൻലി സാംസൺ സാമുവേൽ (ജോയിൻ സെക്രട്ടറി) ബ്രദർ ഷിബു തോമസ് (ട്രെഷറർ) ബ്രദർ ലിജോ എബ്രഹാം (ജോയിൻ ട്രെഷറർ) കോർ കമ്മറ്റി അംഗങ്ങളായി പഴയ കമ്മിറ്റി അംഗങ്ങളെ കൂടാതെ ബ്രദർ ജെയിംസ് ജോർജ് , ബ്രദർ അജി മാത്യു, സിസ്റ്റർ റിൻസി ഡെന്നി, ഐ സി പി എഫ് അബുദാബി അസോസിയേറ്റ് സ്റ്റാഫ് വർക്കറായി ഐ സി പി എഫ് കൊല്ലം സ്റ്റാഫ് വർക്കർ ആയിരുന്ന ബ്രദർ പ്രണവ് ഉണ്ണികൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് വേണ്ടി ഐ സി പി എഫ് മലപ്പുറം സ്ഥാപക അംഗങ്ങളിൽ ഒരാളായ പാസ്റ്റർ പി എം ജോർജ് അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply