ഷാർജ: ഐ.സി.പി.എഫ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏകദിന റിട്രീറ്റ് മേയ് 28ന് ഷാർജ വർഷിപ് സെന്ററിൽ നടക്കും. ശനിയാഴ്ച രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന റിട്രീറ്റിൽ യുവ പ്രഭാഷകനായ പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ മുഖ്യ പ്രഭാഷണം നടത്തും.
12 വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്ക് ഐ.സി.പി.എഫ് യു.എ.ഇ യുടെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തു റിട്രീറ്റിൽ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.