റ്റി പി എം ആനന്ദപ്പള്ളി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് പി പത്രോസ് അക്കരെ നാട്ടിൽ
പത്തനംതിട്ട: ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിലെ ആനന്ദപ്പള്ളി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് പി പത്രോസ് (56) ഇന്ന് മെയ് 25 (ബുധനാഴ്ച) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 2 മണിക്ക് ആനന്ദപ്പള്ളി റ്റി പി എം ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
തിരുവല്ലാ, കോഴിക്കോട്, പത്തനംതിട്ട സെന്ററുകളിൽ മുപ്പതോളം വർഷം ശുശ്രൂഷ ചെയ്തു. പരേതൻ തൃപ്പൂണിത്തുറ പുന്നമൂട്ടിൽ കുടുംബാംഗമാണ്.