യു.കെയിലെ പെന്തെക്കൊസ്ത് സഭകളുടെ ഡയറക്ടറിക്ക് മികച്ച പ്രതികരണം; ജൂൺ 1ന് ഡയറക്ടറി പുറത്തിറങ്ങിയേക്കും
KE News Desk | London, UK
ലണ്ടൻ / (യു.കെ): ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ യു.കെയിലുള്ള എല്ലാ മലയാളി പെന്തെക്കൊസ്ത് കൂട്ടായ്മകളുടെയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ ഡയറക്ടറി പുറത്തിറക്കുന്നു. ഇതുവരെ 100ൽ പരം സഭകളാണ് ഡയറക്ടറിക്കായി വിവരങ്ങൾ നൽകിയത്. ആദ്യം ജൂലായ് 1നു ഡയറക്ടറി പുറത്തിറക്കാൻ ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ആണ് ആരംഭിച്ചതെങ്കിലും, ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്ദേശിച്ചതിലും ഒരു മാസം മുൻപ് തന്നെ ഡയറക്ടറി പുറത്തിറക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ജൂണ് ഒന്നാം തീയിതിയോടെ തന്നെ ഡയറക്ടറി പുറത്തിറക്കാനാണ് ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തകാലങ്ങളിലായി ധാരാളം സഭാംഗങ്ങൾ ജോലിക്കായും പഠനത്തിനായും യു.കെയിലെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോർട്ലാൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ കടന്നുവരികയും അനേകർ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തകരെ ഓരോ സ്ഥലത്തേയും കൂടിവരവുകളെ കുറിച്ച് അറിയുന്നതിനായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിലാണ് യു.കെ ചാപ്റ്റർ ഇങ്ങനെയൊരു ഡയറക്ടറിയെ കുറിച്ച് ആലോചനയുണ്ടായത്.
യു.കെയിലെ മലയാളി പെന്തെക്കൊസ്ത് സഭകളുടെ പേര് വിവരങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവര്‍ ജൂൺ 30ന് മുൻപായി നൽകാവുന്നതാണ്. യു.കെയിലുള്ള ക്രിസ്തീയ സമൂഹത്തിനായി ക്രൈസ്തവ എഴുത്തുപുര മുൻകൈയെടുത്തു നടത്തുന്ന ഒരു സാമൂഹ്യ സേവനമായിട്ടാണ് ഞങ്ങൾ ഇതിനെ കാണുന്നത്. സഭയുടെ വിവരം ഡയറക്ട്റിയിൽ ഉൾപെടുത്താൻ ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ് http://shorturl.at/nBKX4. കൂടുതൽ വിവരങ്ങൾക്ക് +44 7555 406852, +44 7410 377059 എന്നി നമ്പറുകളിലും keuk.official@gmail.com എന്നി ഇമെയ്ലിലും ബന്ധപ്പെടാവുന്നതാണ്.