നോർത്താംപ്‌ടൺ (യു.കെ): ലണ്ടന്റെ സമീപ പട്ടണമായ നോർത്താംപ്‌ടണിൽ മുവാറ്റുപുഴ സ്വദേശി ജെയ്മോൻ പോൾ (42) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.
നോർത്താംപ്‌ടൺ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗവും സജീവ പ്രവർത്തകനുമായിരുന്നു. സെന്റ് മാത്യുസ് കെയർ ഹോമിന്റെ ഡെപ്യൂട്ടി മാനേജറായി ജോലി ചെയ്തുവരികയായിരുന്നു പരേതൻ. മുവാറ്റുപുഴ കുന്നക്കാൽ സ്വദേശിയാണ്. ഭാര്യ: സന്ധ്യ. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. സംസ്കാരം പിന്നീട്.
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും. ക്രൈസ്തവ എഴുത്തുപുരയുടെ ആദരാഞ്ജലികൾ.