ഭോപ്പാൽ: ദീർഘനാളായി ഭോപ്പാലിൽ ശുശ്രുഷയിൽ ആയിരുന്ന, വിശ്വാസ സമൂഹത്തിനു സുപരിചിതനുമായിരുന്ന ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഭോപ്പാൽ മണ്ടിദീപ് സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോൺ (തമ്പി പാസ്റ്റർ – 62) മെയ് 12 വ്യാഴാഴ്ച്ച രാത്രിയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം തിങ്കളാഴ്ച ഭോപ്പാലിൽ നടക്കും. ഭാര്യ: വത്സമ്മ മാത്യു. മക്കൾ: ജിം, ജോവാന. മരുമകൾ: മെറിന. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർത്താലും.