എന്‍ഫീല്‍ഡ് (UK): ലണ്ടനിലെ എൻഫീൽഡിൽ താമസിക്കുന്ന കോഴിക്കോട്ടു സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തിളച്ച എണ്ണ ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റു മൂന്നാഴ്ചയോളം ആശുപത്രിയിൽ തീവ്ര പരിചരണത്തിലായിരിക്കവേ മരണമടഞ്ഞു.
സാമൂഹിക കാര്യങ്ങളിലും സഭാ കാര്യങ്ങളിലും സജീവമായിരുന്നു ശാന്തകുമാറിന്റെ കുടുംബം. എന്‍ഫീല്‍ഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുംഖത്തില്‍ പങ്കു ചേരുവാനും സഹായത്തിനുമായി ഇപ്പോൾ കൂടെയുണ്ട്.
വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എം.ആര്‍ .ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരുകയാണ്. വിദ്യാര്‍ത്ഥികളായ സ്‌നേഹ (പ്ലസ് വണ്‍) ഇഗ്ഗി (ഒമ്പതാം ക്ലാസ്സ്) എന്നിവര്‍ മക്കളാണ്. നിഷ വീട്ടമ്മയായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ബന്ധുമിത്രാതികളെ നാട്ടിൽ നിന്നും എത്തിച്ചു സംസ്കാര ശുശ്രുഷകള്‍ നടത്തി എന്‍ഫീല്‍ഡില്‍ തന്നെ സംസ്കരിക്കാനാണ് തീരുമാനം. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.