എഡിറ്റോറിയല്‍: ഭരണഘടന ശില്പി ഡോ. ഭീംറാവു അംബേദ്കർ | രാജേഷ് മുളന്തുരുത്തി

രു രാത്രിയിൽ രണ്ട് രാജ്യങ്ങൾ പിറക്കുന്നു.562 നാട്ടുരാജ്യങ്ങൾ ചേർന്ന ഇന്ത്യാ മഹാരാജ്യവും മറുഭാഗത്ത് പാകിസ്താനും. വിഭജനങ്ങളും പങ്കുവെക്കലും പാലായനവും സ്വതന്ത്ര്യ ഇന്ത്യയിൽ പലയിടത്തും കലാപങ്ങൾ പൊട്ടിപുറപ്പെടുവാൻ കാരണമായി.വിഭിന്ന മതങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ ഒരു മതേതരരാഷ്ട്രമായി തുടരണമെങ്കിൽ സുസ്ഥിരമായ ഒരു ഭരണഘടന അനിവാര്യമായിരുന്നു. മതേതര ഇന്ത്യയുടെ മതനിരപേക്ഷത എക്കാലവും ഊട്ടിയുറപ്പിച്ച ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ. 1891 ഏപ്രിൽ 14-ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി ജനിച്ചു. ഈ ദമ്പതികളുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ.ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാല്യകാലം.പല സാമൂഹിക സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ പതിനേഴാം വയസിലാണ് മെട്രിക്കുലേഷൻ പാസായത്.ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. അംബേദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായിട്ടാണ് താൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇന്ത്യയിലെ അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ.സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.
സ്വാതന്ത്ര്യാനന്തരം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായ ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറിൻ്റെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്.

ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഇന്ത്യയെ പരമാധീകാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാക്ഷ്ട്രീയവുമായ നീതിയും ചിന്ത,ആശയപ്രകാശനം,വിശ്വാസം,ഭക്തി,ആരാധന എന്നിവയിലുള്ള സ്വാതന്ത്രവും പദവിയിലും സമത്വം സുരക്ഷിതമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കുവാൻ ഉറപ്പു നൽകിക്കൊണ്ട് സഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിക്കുന്നു എന്ന ആമുഖകുറിപ്പോടെയാണ് ഈ സമിതി ഭരണഘടന സമർപ്പിച്ചത്. ഇന്ത്യയുടെ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.

1990 ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി അംബേഡ്കറിന് സമ്മാനിച്ചു. രാഷ്ട്ര നിർമ്മാണത്തിനായി പോരാടിയ സ്വതന്ത്ര ഭാരതത്തിലെ സമുന്നത നേതാക്കന്മാരെ ആദരിക്കുന്ന കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമാണ് ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.