റേച്ചൽ ജേക്കബിന് ഇന്ത്യൻ ആർമിയുടെ MNS – B.SC നഴ്സിംഗ് പരീക്ഷയിൽ ഉന്നതവിജയം
ബാംഗ്ലൂർ : റേച്ചൽ ജേക്കബ് ഇന്ത്യൻ ആർമിയുടെ MNS – B.sc നഴ്സിംഗ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി പരിശീലനം പൂർത്തിയാക്കി. പരിശീലനത്തിനിടയിലെ അക്കാദമിക് മികവിനും മികച്ച ബെഡ്‌സൈഡ് നഴ്‌സിനും ബെസ്റ്റ് ഔട്ട് ഗോയിംഗ് വിദ്യാർത്ഥിക്കുള്ള 3 സ്വർണ്ണ മെഡലുകളും ലഭിച്ചിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കി ബാംഗ്ലൂരിലെ കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സിൽ സേവനത്തിൽ ചേർന്നു.
എഴുത്തുകാരനും, വേദാധ്യാപകനും,ന്യൂ തിയോളജിക്കൽ കോളേജ് ഡെറാഡൂൺ (NTC) ഫിനാൻസ് ഡിപ്പാർട്ട്മെന്റ് തലവനുമായ റവ.ജേക്കബ് വര്‍ഗ്ഗീസിന്റെ മകളാണ് റെച്ചൽ. ക്രൈസ്തവ എഴുത്തുപുരയുടെ ഇംഗ്ലീഷ് ന്യൂസ്‌ലെറ്ററായ IGNITER ന്റെ അസോസിയേറ്റ് എഡിറ്റർ കൂടിയാണ് റവ. ജേക്കബ് വർഗീസ്. എസ്ഥെർ ജേക്കപ്പാണ് മാതാവ്. എലിസബത്ത്, ആന്ധ്യ എന്നിവരാണ് സഹോദരിമാർ. ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.