അമ്പാട്ടു ലില്ലിക്കുട്ടി ഏലിയാസ് അക്കരെ നാട്ടിൽ
മീനങ്ങാടി: വയനാട് മീനങ്ങാടി ദൈവസഭാംഗം അമ്പാട്ടു ലില്ലിക്കുട്ടി ഏലിയാസ് ഡിസംബർ 28 ന് ഉച്ചക്ക് 3 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി രോഗക്കിടക്കയിൽ ആയിരുന്നു. മീനങ്ങാടി ദൈവസഭയുടെ സഹോദരി സമാജം പ്രസിഡന്റ്, സൺഡേ സ്കൂൾ ഹെഡ്‌മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 10 മണിക്ക് കുമ്പളേരിയിലെ ദൈവസഭാ സെമിത്തേരിയിൽ. ഭർത്താവ് പരേതനായ ഏലിയാസ്.
മകൾ: സിനി. മരുമകൻ: ബേസിൽ




- Advertisement -