ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിമൂന്നാമത് ബിരുദദാനം ഡിസംബർ 1 ന് ഷാർജ വർഷിപ്പ് സെന്ററിൽ
ദുബായ്: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ ബിരുദദാനം ഷാർജയിൽ നടക്കും.
ഡിസംബർ ഒന്നാം തീയതി ബുധൻ വൈകുന്നേരം 7:30 ന് ഷാർജ വർഷിപ്പ് സെന്ററിൽ വെച്ചാണ് പതിമൂന്നാമത് ബിരുദദാനം ക്രമീകരിച്ചിരിക്കുന്നത്.
സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഡോ ബിൽ കൂഗ്ലെർ മുഖ്യ സന്ദേശം നൽകും. വചന പഠനം പൂർത്തിയാക്കിയ അരശതകത്തോളം വിദ്യാർഥികളെ സെമിനാരി അക്കാഡമിക് ഡീൻ ഔദ്യോഗിക സദസിനു പരിചയപ്പെടുത്തുകയും, തുടർന്ന് സെമിനാരി പ്രസിഡന്റ് ഡോ. കെ ഓ മാത്യു വേദശാസ്ത്രത്തിൽ ബിരുദദാനം നടത്തുകയും ചെയ്യും. പ്രേഷിത വയലിലേക്ക് ഇറങ്ങുന്ന ബിരുദധാരികളെ ചർച് ഓഫ് ഗോഡ് വേൾഡ് മിഷൻ ഏഷ്യൻ മിഷിനറി ഡോ ഷിബു സാമുവേൽ പ്രാർത്ഥിച്ചു കമ്മീഷൻ ചെയ്യും.
തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിന്റെ ക്രമീകരണങ്ങൾക്ക്, അക്കാഡമിക്ക് ഡീൻ ഡോ. റ്റി എം ജോയൽ, അഡ്മിനിസ്ട്രേറ്റർ ജോസഫ് കോശി, റെജിസ്ട്രാർ നിഷ നൈനാൻ എന്നിവർ നേതൃത്വം നൽകി വരുന്നു.




- Advertisement -