എക്സൽ വി.ബി.എസ് 2022: തീം പ്രകാശനം ഇന്ന് വൈകിട്ട് 7ന്

കോഴഞ്ചേരി: എക്സൽ വി.ബി.എസ് 2022 വി.ബി.എസ്സ് തീം പ്രകാശനം ഇന്ന് വൈകിട്ട് 7ന് (നവംബർ 26) പാസ്റ്റർ ബാബു ചെറിയാൻ പിറവം നിർവഹിക്കും. എക്സൽ വി.ബി.എസ് (Excel VBS) യൂട്യൂബ് ചാനൽ വഴി ആയിരിക്കും സംപ്രേഷണം.
ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം ആണ് തയറായിരിക്കുന്നത്. കുട്ടികളെ ക്രിസ്തുവിൽ, ദൈവ വചനത്തിൽ ഉറപ്പിക്കുക എന്നതാണ് ഈ വർഷത്തെ ലക്ഷ്യം. എക്സൽ മീഡിയ സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം എക്സൽ വിബിഎസ്സ് 2022 തീം പ്രകാശനം ചെയ്യും. ചെയർമാൻ റവ. തമ്പി മാത്യു ആശംസകൾ അറിയിക്കും. എക്സൽ മിനിസ്ടീസ് ഡയറക്ടേഴ്സ് പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര, പാസ്റ്റർ അനിൽ ഇലന്തൂർ, എന്നിവർ എക്സൽ മിനിസ്ട്രിസ് കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിവരിക്കും . ഷിബു കെ. ജോൺ 2022 ലെ തീം അവതരിപ്പിക്കും, ഷിനു തോമസ് , പാസ്റ്റർ ജോബി കെ.സി, വി.ബി.എസ് നാഷനൽ കോർഡിനേറ്റർ ബെൻസൻ വർഗീസ്, സ്റ്റാൻലി റാന്നി, ബ്ളെസ്സൻ പി ജോൺ, ഗ്ലാഡ്സൺ ജയിംസ് ,കിരൺ കുമാർ, ബ്ലസ്സൺ തോമസ് എന്നിവരും വിവിധ വിബിഎസ്
പ്രവർത്തനങ്ങൾ വിവരിക്കും.
വിവിധ ഭാഷകളിൽ ഉള്ള വിബിഎസ്സ് സിലബസുകൾ തയ്യാറായി വരുന്നു. നിങ്ങളുടെ സഭയിൽ വിബിഎസ് ബുക്ക് ചെയ്യുന്നതിനായി എക്സൽ വി.ബി.എസ്സുമായി ബദ്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading