പാസ്റ്റർ എച്ച് ജോസഫ് (62) അക്കരെ നാട്ടിൽ

തിരുവനന്തപുരം: കാഞ്ഞിരംകുളം സെക്ഷൻ ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, കാഞ്ഞിരംകുളം സെക്ഷൻ മുൻ സെക്രട്ടറിയും, സെക്ഷൻ പ്രസ്ബിറ്ററുമായിരുന്ന പാസ്റ്റർ എച്ച് ജോസഫ് (62) സെപ്റ്റംബർ 30 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഒക്ടോബർ 1 വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് ചാവടി എ ജി സഭയിൽ ആരംഭിച്ച് 11 മണിയോടെ പരണിയം സ്വവസതിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും.

1983 ൽ മാവിളക്കടവ് സഭാ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് പുനലൂർ അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം 1985 ൽ ചാവടിയിൽ പുതിയ പ്രവർത്തനമാരംഭിച്ചു. 36 വർഷമായി ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി സേവനം ചെയ്ത് വരവേ സെപ്റ്റംബർ 30 വ്യാഴാഴ്ച്ച രാവിലെയാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.
ഭാര്യ: തങ്കകുട്ടി. മക്കൾ : കല്ലിയൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാമുവേൽ റ്റി ജോസഫ്, ഡാനിയേൽ റ്റി ജോസഫ്. മരുമക്കൾ: സോണി പി എസ്, യൂലിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply