സാത്താനെന്റെ പിൻപിലുണ്ട്
ഈ ലോകം എന്റെ ചുറ്റുമുണ്ട്
പാപത്തെ ഞാൻ വെറുത്തതില്ല
നാഥാ നിന്നെ ഓർത്തതില്ല
പാപത്തിൽ ഞാൻ മുഴുകിടുമ്പോൾ
ഈ ലോകം എന്നെ ചേർത്ത് നിർത്തി
സുഹൃത്തു ബന്ധം ഏറെ അപ്പോൾ
ചേർത്ത് പാപ ശാപത്തിന്മേൽ (സാത്താനെന്റെ പിൻപിലുണ്ട് …
നാഥാ എന്നെ കൈവിടല്ലേ
കർത്താ എന്നെ തള്ളിടല്ലേ
ക്രൂശിൻ സ്നേഹം നല്കിടണേ
മറോടെന്നെ ചേർത്തിടണേ (സാത്താനെന്റെ പിൻപിലുണ്ട് …
യോഗ്യനല്ല നാഥാ ഞാൻനിൻ
ചാരെ നില്പാൻ യോഗ്യനല്ല
പാപിയാണ് ഞാൻ നിൻമുന്പിൽ
നിൻ ക്രൂശിൻ സ്നേഹം നല്കിടണേ (സാത്താനെന്റെ പിൻപിലുണ്ട് …
പാപത്തെ നീ പൊറുത്തിടണേ
ശാപത്തെ നീ നീക്കിഇടണേ
എന്നെ നിന്നിൽ ആക്കിഇടണേ
നിത്യ ജീവൻ ഏകിടണേ (സാത്താനെന്റെ പിൻപിലുണ്ട് …
ബെന്നി ജി മണലി