ഗുജറാത്ത്: ബാറോഡയിലെ ആദ്യകാല മലയാളിയും ശാലേം ഫെലോഷിപ്പ് (ഇറ്റാർസി) സഭയിലെ വിശ്വാസിയും ആയിരുന്ന വി. എ. ജേക്കബ് (65 ) നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വലിയകുളം W. M. E. സെമിത്തേരിയിൽ.
എ. ബി. ബി. കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബമായി മക്കളോടും കൊച്ചുമക്കളോടുമൊന്നിച്ചു വിശ്രമ ജീവിതം നയിച്ചുവരവെ രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. ബറോഡയിൽ മക്കാർപുര, സഹജാനന്ദ് സൊസൈറ്റി നിവാസിയാണ്.
ഭാര്യ: സൂസമ്മ ജേക്കബ്
മക്കൾ: എബിസൺ ജേക്കബ്, ഐബി ജേക്കബ്, മരുമക്കൾ: ലിഡിയ എബിസൺ, ജിജി രാജു.