ന്യൂഡൽഹി : കൊറോണ കാലത്തെ ആഘോഷമാക്കി മാറ്റാൻ ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 വൈകിട്ട് 7 മണി മുതൽ 9 മണി .“SMILE 2021” (Scripture Miracles in Life Everyday) എന്ന പ്രോഗ്രാം സൂം പ്ലാറ്റ് ഫോം വഴി നടത്തപ്പെടും. പാസ്‌റ്റർ ഷാജി ഡാനിയേൽ (പ്രസിഡന്റ്-ഐ.പി.സി. ഡൽഹി സ്റ്റേറ്റ്) പ്രോഗ്രാം ഉത്‌ഘാടനം ചെയ്യും.
ഓപ്പറേഷൻ ചൈൽഡ് ഏഷ്യ (OCA ) എന്ന സംഘടന ആണ് പ്രോഗ്രാം നയിക്കുന്നത്. ഇതിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും സൂം വഴി പങ്കെടുക്കാൻ കഴിയും. പ്രോഗ്രാമുകൾ ഹിന്ദിയിൽ ആയിരിക്കും. ആക്ഷൻ സോങ്‌സ്, പപ്പറ്റ് ഷോ, ഓൺലൈൻ ബൈബിൾ ക്വിസ്, ബൈബിൾ ക്ലാസുകൾ തുടങ്ങി വിവിധതരം പ്രോഗ്രാമുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കാഴ്ചവെക്കുന്നു.
പ്രായപരിധിയില്ല. റെജിസ്ട്രേഷൻ ആവശ്യം ഇല്ല. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കു താഴെ കാണുന്ന ലിങ്ക് വഴി സൂമിൽ കയറാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മീറ്റിംഗ് ഐഡി : 863 4432 1127
പാസ്സ്‌കോഡ് : 2021






- Advertisement -