കൊട്ടാരക്കര: ഓടനാവട്ടം, പരുത്തിയറ മംഗലത്തു പുത്തൻവീട്ടിൽ (പേറയിൽ) കുട്ടിയമ്മ ജോർജ് (90) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ സി.കെ. ജോർജ് ആണ് ഭർത്താവ്. വാർദ്ധക്യസഹചമായ അസ്വസ്ഥതകളാൽ ചില നാളുകളായി ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കൾ: അമ്മിണി, തങ്കച്ചൻ, ഐസക്ക്കുട്ടി, റോസമ്മ, പാസ്റ്റർ എം.ജി രാജു, ഓമന, വത്സമ്മ. മരുമക്കൾ: തങ്കച്ചൻ, മേരിക്കുട്ടി, ത്രേസ്യാമ, പാസ്റ്റർ സി.ബി ജോസ്, പരേതനായ പാസ്റ്റർ എബ്രഹാം ചാക്കോ, കുഞ്ഞുമോൾ, പാസ്സർ ജേക്കബ് വർഗ്ഗീസ്. ഓടനാവട്ടം സിയോൻ ഐ.പി.സി സഭാ അംഗമാണ് പരേത. ക്രൈസ്തവ എഴുത്തുപുര മീഡിയ ഡയറക്ടർ ഷൈജു മാത്യുവിന്റെ സഹധർമ്മിണി ബ്ലസ്സി പരേതയുടെ ചെറുമകളാണ്. സംസ്കാരം വെള്ളിയാഴ്ച നടക്കും. ശവസംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ചുവടെയുള്ള ലിങ്കിൽ കാണാൻ കഴിയുന്നതാണ്. https://vsquaretv.com/kuttiyammageorge/