അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും
തലച്ചോറിനുള്ളില്‍ ട്യൂമര്‍ വളരുന്ന അപൂര്‍വ്വ രോഗം ബാധിച്ച മുവാറ്റുപുഴ പായിപ്രയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി സോനയുടെ ചികിത്സക്കായി സഹായിക്കുക, പ്രാർത്ഥിക്കുക
മൂവാറ്റുപുഴ: തുള്ളികളിക്കേണ്ട പ്രായത്തില്‍ കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് ജീവിതത്തോട് മല്ലടിയ്ക്കുന്ന ഇരട്ടകുട്ടികളില്‍ ഒന്ന് ചികിത്സയ്ക്കായി ഉദാരമതികളുടെ കാരുണ്യം തേടുന്നു.
പേഴയ്ക്കാപ്പിള്ളി പുന്നോപ്പടിയില്‍ വാടക വീട്ടില്‍ താമസിച്ച് വരുന്ന ഐ.പി.സി സഭാംഗം പനയപ്പന്‍വിള സുബിന്‍-സിനി ദമ്പതികളുടെ എട്ട് വയസുകാരി മകള്‍ സോനയ്ക്ക് അടിയന്തിര ശസ്ത്രക്രിയക്ക് സഹായം തേടുന്നത്.
മൂന്നാം വയസ്സ്മുതൽ രോഗ ബാധിതയായ കുട്ടിയെ ഉള്ളതെല്ലാം വിറ്റ് ഇവര്‍ ചികിത്സിച്ചങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ഏറ്റവും ഒടുവില്‍ തലച്ചോറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന പോണ്ടിച്ചേരി ജവഹര്‍ലാല്‍ നെഹ്രു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തലച്ചോറിനുള്ളില്‍ ട്യൂമര്‍ വളരുന്ന അപൂര്‍വ്വ രോഗമാണ് ഈ കുരുന്നിനെ പിടികൂടിയിരിക്കുന്നത്. ട്യൂമര്‍ വളരുന്നതനുസരിച്ച് കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് വരികയാണ്. അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലങ്കില്‍ കുട്ടിയുടെ നിലനില്‍പ് തന്നെ അപകത്തിലാകും.
സോനക്ക്
പതിനെട്ട് വയസ്സ് വരെ ചികിത്സ ആവശ്യമാണ്. ഇതിനായി വലിയ തുകയാണ് വരിക.( 40 ലക്ഷം) ഇത്രയും തുക എങ്ങിനെ കണ്ടെത്താൻ കഴിയുമെന്ന വിഷമത്തിലാണ് കുടുംബം.
ശാരീരിക വൈകല്യമുള്ളയാളാണ് പിതാവ് സുബിന്‍. കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. സ്വന്തമായി വീടില്ലാത്ത ഈ കുടുംബം വാടക വീട്ടിലാണ് താമസം.
ശസ്ത്രക്രിയക്ക് വലിയ തുക വേണ്ടിവരും. ഇത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഈ കുടുംബം തളരുകയാണ്.
തൃക്കളത്തൂര്‍ ഗവ.എല്‍.പി.ബി സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സോനയുടെ ചികിത്സയ്ക്കായി പായിപ്ര പഞ്ചായത്ത് പ്രസിൻ്റിൻ്റേയും സ്കൂളിലെ അധ്യാപകരുടേയും നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചിരിക്കുകയാണെന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ബൈറ്റ് മാത്യുസ് വർക്കി