ശാരോൻ ഫെല്ലോഷിപ്പ് യു.എ.ഇ റീജിയൻ മെഗാ ബൈബിൾ ക്വിസിന് ആവേശകരമായ സമാപനം
ഷാർജാ: വേനലവധിയിൽ വിദ്യാർത്ഥികളിൽ തിരുവചന പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി ,ശാരോൻ ഫെല്ലോഷിപ്പ് യു.എ.ഇ റീജിയൻ സൺഡേ സ്കൂൾ അസസോസിയേഷൻ, റീജിയനിലുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഓൺലൈൻ മെഗാ ബൈബിൾ ക്വിസ്നു ആവേശകരമായ പരിസമാപ്തി. മൂന്ന് വിഭാഗകളിലായി, നാലു റൗണ്ടുകളിൽ നടന്ന ബൈബിൾ ക്വിസിനു, പ്രശസ്ത ബൈബിൾ ക്വിസ് മോഡറേറ്റർ, ഇവാ. മനോജ് എബ്രഹാം നേതൃത്വം നൽകി. യു.എ.ഇ റീജിയൻ സൺഡേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ കോശി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു . റീജിയൻ സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി പാസ്റ്റർ : ഷിബു മാത്യൂ പ്രാർത്ഥിച്ചാരംഭിച്ച , ബൈബിൾ ക്വിസിൽ നൂറിൽ പരം വിദ്യാർഥികൾ മാറ്റുരച്ചു . ജൂനിയർ വിഭാഗത്തിൽ ആശേർ. പി. ജോമോൻ (എ പി എ അജ്‌മാൻ, അബിഗയിൽ ജെയിംസ് (എസ്.എഫ്. സി ഷാർജാ ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ, ഇന്റർമീഡിയേറ്റ വിഭാഗത്തിൽ അമോസ് എബ്രഹാം(എസ്.എഫ്. സി ദുബായ് ), അലീന ബോബ്ബ് (എസ്.എഫ്. സി ദുബായ് ),എന്നിവരും,സീനിയർ
വിഭാഗത്തിൽ അന്ന എബ്രഹാം(എസ്.എഫ്. സി ദുബായ് ),ഫെമി ഗിൽബർട്ട്(എസ്.എഫ്. സി ഷാർജാ ) എന്നിവരും,ഒന്നും രണ്ടും സ്ഥനങ്ങൾ കരസ്ഥമാക്കി . യൂ എ ഇ റീജിയൻ ,സൺഡേസ്കൂൾ എക്സാം കൺട്രോളർ, ബ്രദർ : ഷിബു ജോർജിന്റെ നേതൃത്തത്തിൽ മീഡിയ ടീം സാങ്കേതിക സഹായം ഒരുക്കി . പാസ്‌റ്റർ കോശി ഉമ്മൻ വിജയികളെ അനുമോദിച്ചു .വിജയികൾക്ക് സൺഡേ സ്കൂൾ യു.എ.ഇ റീജിയൻ ക്യാഷ് അവാർഡുകൾ സമ്മാനിക്കും.