പി.വൈ.പി.എ യൂ.എ.ഇ റീജിയൻ 2021 താലന്തു ടെസ്റ്റ് ഓഗസ്റ്റ് 12ന്
ഷാർജ : പി.വൈ.പി.എ യൂ.എ.ഇ റീജിയൻ 2021 വർഷത്തെ താലന്തു ടെസ്റ്റ് ഓഗസ്റ്റ് 12 വ്യാഴാഴ്ച ഉച്ചക്ക് 1 മണി മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു.താലന്തു കൺവീനർ ബ്രദർ.ജോബി തോമസിന്റെ നേതൃത്വത്തിൽ താലന്തു പരിശോധന കമ്മിറ്റി പ്രവർത്തിക്കുന്നു. യൂ.എ.ഇ റീജിയൻ ഭാരവാഹികളായ പാസ്റ്റർ സൈമൺ ചാക്കോ (പ്രസിഡന്റ്), ജേക്കബ് ജോൺസൻ (സെക്രട്ടറി), പാസ്റ്റർ സാമുവേൽ ജോൺസൻ, ജിൻസ് ജോയി, ജോ. സി. മാത്യു, ടോജോ സാമുവേൽ എന്നിവർ നേതൃത്വം കൊടുക്കും.