സുവിശേഷകൻ ആന്റണി സാർ (87) അക്കരെ നാട്ടിൽ
കുറ്റിച്ചൽ: തെക്കൻ കേരളത്തിൽ 50 വർഷങ്ങളായി യേശുക്രിസ്തുവിന്റെ സാക്ഷ്യം വഹിച്ച ആന്റണി സാർ (87) ഇന്ന് രാവിലെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
1975 ൽ സർക്കാർ ഉദ്യോഗത്തിലിരിക്കെ, ദൈവ വേലയോടുള്ള താല്പര്യം നിമിത്തം ജോലി രാജിവെക്കുകയും, മുഴുവൻ സമയവും സുവിശേഷവേലയിൽ നിരതനാകുകയും ചെയ്തു. തന്റെ 11 മക്കളെയും സുവിശേഷ വേലക്കായി ബാല്യം മുതൽ പരിശീലിപ്പിച്ചു. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ കുടുംബമായി ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന ബൈബിൾ സ്കൂൾ ടീച്ചേർസ്, പാസ്റ്റെർസ്, മിഷണറിമാർ ആണ്. കേരളത്തിലെ തെക്കൻ ജില്ലകളിൽ ഉടനീളം അനവധി സുവിശേഷ വേലക്കാരെ ദൈവവേലയിലേക്ക് കരം പിടിച്ചിറക്കിയ ആന്റണി സാർ നിരവധി സഭകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ 08/07/2021, വ്യാഴാഴ്ച ഉച്ചക്ക് 2.30 മുതൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കൗൺസിൽ മെമ്പറും, അഞ്ചൽ ഡിസ്ട്രിക്ട് പാസ്റററുമായ Pr. ബെൻസ് എബ്രഹാമിന്റെ കാര്മീകത്വത്തിൽ,കുറ്റിച്ചൽ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കും.
മക്കൾ, മരുമക്കൾ : വിമല – Pr. ഗുണപാലൻ ( ചർച്ച് ഓഫ് ലിവിങ് ഗോഡ് നാഗർകോവിൽ), Sr. പുഷ്പിത മേരി രാജ് (കന്യാസ്ത്രീ), Fr. സേവ്യർ ജയരാജ് (വൈദീകൻ,ആസ്സാം), Pr. മൈക്കിൾ ബാബുരാജ് – സനിൽ കുമാരി (ചർച്ച് ഓഫ് ഗോഡ് കുറ്റിച്ചൽ), Pr. യേശുദാസ് കുമാർ രാജ് – വിജില (അസംബ്ലീസ് ഗോഡ് നാഗർകോവിൽ), Evg. ജോസഫ് ബാലരാജ് – ബിയൂല (ഐപിസി പൗഡിക്കോണം), അന്ന – Pr. ക്രിസ്തുദാസ് (ചർച്ച് ഓഫ് ഗോഡ് കാട്ടാക്കട),സാറാ – ജെറാൾഡ് (ഹൈദരാബാദ്), താര – Pr. ജോയ് (ഹരിയാന), മിനി – Pr. റോബിൻ (ഐപിസി കൊറ്റാമം), Pr. ജോൺ ജോയ് രാജ് – സുജ (ഹിമാലയ മിഷൻ ഉത്തർപ്രദേശ് )