തിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളക്കുശേഷം കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു. എ, ബി വിഭാഗങ്ങളിലെ തദ്ദേശ മേഖലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറന്നത്. ഞായറാഴ്ചകളിൽ ക്രൈസ്തവ ദേവാലയങ്ങളിൽ കൂടുതൽ പേർക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
രോഗവ്യാപന നിരക്കിന്റെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ നിലയിലാണ് നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായിരിക്കും. പൊതുഗതാഗതം ഉൾപ്പെടെ ഇൗ ദിവസങ്ങളിലുണ്ടാകില്ല.
പരമാവധി 15 പേർക്കാണ് ഒരുസമയം ആരാധനാലയങ്ങളിൽ പ്രവേശനം.