പാസ്റ്റർ റിച്ചാർഡ് ജയ്സണിനെ അനുസ്മരിച്ചു കൊണ്ട് ജേഷ്ഠ സഹോദരൻ പാസ്റ്റർ സാംകുട്ടി ഡാനിയേൽ

കൊല്ലം ജില്ലയിലെ പത്തനാപുരം വിളക്കുടിയിൽ പരേതരായ തുണ്ടു വിളയിൽ ഡാനിയേൽ- ഗ്രേസി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1969 ഡിസംബർ 25 ആം തീയതി ജനിച്ച റിച്ചാർഡ് ജയ്സൺ സൺഡേ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ യേശു കർത്താവിനെ രക്ഷിതാവായി സ്വീകരിച്ചിരുന്നു. ഞങ്ങളുടെ മാതാപിതാക്കളുടെ ശിക്ഷണവും വലിയ അമ്മച്ചി വാളകം അന്നമ്മ ഉപദേശിനി, പെന്തക്കോസ്ത്തിന്റെ ആദ്യകാല സഭ ശുശ്രൂഷകരായ Pr. C. ദാനിയേൽ, Pr.A. ഗബ്രിയേൽ തുടങ്ങിയ പിതാക്കന്മാരുടെ ഉപദേശങ്ങളും ക്രിസ്തീയ ജീവിതത്തിന്റെ അച്ചടക്കത്തിൽ വളരാൻ ഞങ്ങളെ പഠിപ്പിച്ചു. ജയ്സൻന്റെ സ്കൂൾ വിദ്യാഭ്യാസം വിളക്കുടി യിലും തുടർന്ന് പ്രീഡിഗ്രി പഠനം പുനലൂർ എസ് എൻ കോളേജിലും, ഡിഗ്രി (ബികോം) കൊട്ടാരക്കര സെൻറ് ഗ്രിഗോറിയസ് കോളേജിലും ആയിരുന്നു. ആ കാലയളവിൽ U E S I (E.U.) എന്ന കോളേജിയേറ്റ് പ്രാർത്ഥന ഗ്രൂപ്പിലെ അംഗമായി ദൈവത്തോട് കൂടുതൽ അടുക്കുകയും ചെയ്തു. ബി കോമിനു പഠിക്കുമ്പോൾ തന്നെ കിഴക്കേവീട്ടിൽ ബേബിച്ചായന്റെയും മറ്റ് ചില EGF സീനിയേഴ്സിന്റെയും പ്രോത്സാഹനത്തോടെ കോളേജ് പ്രയർ ഗ്രൂപ്പിന്റെ പ്രസിഡണ്ടായി. (വാത്സല്യ പിതാവ് ബേബിച്ചായൻ ഇതു തയ്യാറാക്കുമ്പോൾ 13.06.2021ൽ താനും കർത്താവിൻറെ സന്നിധിയിൽ ചേർക്കപ്പെട്ടു. പിതൃ തുല്യം സ്നേഹിച്ചിരുന്ന ബേബിച്ചായൻ മരണംവരെയും ജയ്സൺനെ സഹായിച്ചിരുന്നത് നന്ദിയോടെ ഓർക്കുന്നു). വളരെ ശുഷ്കാന്തിയോടെ വിദ്യാർഥികളുടെ ഇടയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ തന്റെ കോളേജിൽ നടന്ന ലഞ്ച് ബ്രേക് സമയത്തുള്ള പ്രാർത്ഥന മീറ്റിംഗിൽ പ്രസംഗിക്കുവാൻ ഒരു അവസരം എനിക്ക് ലഭിച്ചു. മുന്നൂറിലധികം വിദ്യാർത്ഥികൾ ആ മീറ്റിങ്ങിൽ പങ്കെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. തന്റെ പക്വതയും മാതൃകാപരവുമായ ജീവിതത്തെയും സൗമ്യ സ്വഭാവത്തെയും ഇന്നും സഹപാഠികൾ ഓർക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അടുത്തയിടെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും ജയ്സനെ വളരെ ആത്മാർത്ഥമായി സഹായിക്കുകയും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് വേണ്ട പ്രോത്സാഹനവും നൽകി കൊണ്ടിരുന്നു. ജോൺ മാത്യു(UAE),ഫാദർ ഫിലിപ്പ് G. വർഗീസ്, P.C. ജോർജ് (USA), റെജിമോൻ (ബഹറിൻ), സുജു തുടങ്ങിയവരെ ഇത്തരുണത്തിൽ നന്ദിയോടെ ഓർക്കുന്നു. EU വിൻ്റെ ജില്ലാ/ സ്റ്റേറ്റ് ക്യാമ്പുകൾ നടക്കുമ്പോൾ എന്നെയും ആ മീറ്റിംഗിൽ പങ്കെടുപ്പിച്ചിരുന്നു. അത് എന്റെ ആത്മീയ ജീവിതത്തിന് അനുഗ്രഹമായി തീർന്നിട്ടുണ്ട്. ബേബിച്ചായന്റെ വീട്ടിലും അനുഗ്രഹിക്കപ്പെട്ട ഒരു ആരാധന നടന്നുവന്നിരുന്നു. ഞാൻ ഡൽഹിയിൽ സുവിശേഷ വേലയിൽ ആയിരിക്കുമ്പോൾ താനും ഡൽഹിയിലേക്ക് വന്നു ഡോ. പി.ജി വർഗീസ് അവർകളുടെ IET ഓഫീസിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്തിരുന്നു. പൂർണസമയ സുവിശേഷത്തിനു വേണ്ടിയുള്ള സമർപ്പണത്തോടെ താൻ നാട്ടിലേക്കു മടങ്ങി വന്നു പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വേദ പഠനം നടത്തുകയും ചെയ്തു. റവ.T.J. രാജൻ, ഡോ. ഐസക് V മാത്യു, റവ.കെ ജെ മാത്യു, റവ. മാത്യൂസ് പി സ്കറിയ (late) എന്നിവരുടെ പ്രോത്സാഹനങ്ങൾ സ്മരണീയമാണ് . തുടർന്ന് തിരുവനന്തപുരം കണ്ണമ്മൂല സെമിനാരിയിൽ നിന്ന് B.D.ബിരുദവും നേടുവാൻ കർത്താവ് കൃപ ചെയ്തു. കോട്ടയം നാട്ടകത്തുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായും ഡോ.സാമുവൽ സി ജോസഫ് അവർകളുടെ പ്രോത്സാഹനത്താൽ അദ്ദേഹത്തിന്റെ സെൻറർ ആയ ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്ററിൽ ശുശ്രൂഷകനായി എന്നോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. വളരെ പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളിലായിരുന്നു തന്റെ സുവിശേഷ പ്രവർത്തനത്തിന് ആരംഭം കുറിച്ചത്. ശാരീരികവും മാനസികവുമായ രോഗാവസ്ഥകളിലൂടെ കടന്നുപോയെങ്കിലും സകലത്തെയും അതിജീവിച്ചുകൊണ്ട് കർത്താവിനു വേണ്ടി അന്ത്യം വരെയും സാക്ഷ്യം വഹിക്കുവാൻ കർത്താവു കൃപ നല്കി. എന്റെ ഏറ്റവും ഇളയ സഹോദരൻ അലക്സാണ്ടർ തന്നെ ശുശ്രൂഷിച്ചു പോന്നു. ഞങ്ങൾ മൂന്നു സഹോദരന്മാരാണ്. ആഴമായ സ്നേഹബന്ധം കാത്തു സൂക്ഷിക്കുവാൻ ദൈവം ഞങ്ങളെ സഹായിച്ചു. നിഷ്കളങ്കനും സൗമ്യനും ശാന്തനും വിശ്വസ്തനും സ്നേഹ നിധിയും അനേകർക്ക് അനുഗ്രഹവുമായിരുന്ന റിച്ചാർഡ് ജയ്സൺ കോവിഡ് രോഗംമൂലം 2021 മെയ് ഇരുപത്തിയൊന്നാം തീയതി തന്റെ അമ്പത്തി രണ്ടാമത്തെ വയസ്സിൽ താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഈ പ്രത്യേക സാഹചര്യത്തിൽ എന്റെ സ്നേഹിതനും ആദരണീയനുമായ ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, പാസ്റ്റർ സാമുവൽ എം. തോമസ്സുമായി (അബുദാബി) കടന്നുവന്നു സംസ്കാര ശുശ്രൂഷ നിർവഹിച്ചതിൽ ഞങ്ങളുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം അനുശോചനങ്ങൾ അറിയിക്കുകയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത ഏവർക്കും വാർത്ത പബ്ലിഷ് ചെയ്ത ക്രൈസ്തവ എഴുത്തുപുരയ്ക്കും പ്രത്യേകം നന്ദി.
ഉയർപ്പിൻ സുപ്രഭാതത്തിൽ കർത്താവിന്റെ സന്നിധിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ …..

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like