പാസ്റ്റർ കെ ഇ നൈനാൻ (66) അക്കരെനാട്ടിൽ
ചെങ്ങന്നൂർ പുത്തൻകാവ് കാരക്കാട്ടു പീടികയിൽ പാസ്റ്റർ കെ. ഇ. നൈനാൻ (66) ജൂൺ 22 രാത്രി 10:15നു താൻ പ്രീയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സൗദി ദമ്മാംമിൽ സഭാശുശ്രുഷകനായി അനേകവർഷങ്ങൾ സേവനം അനുഷ്ഠിക്കുവാൻ ദൈവം സഹായിച്ചു. ഐ.പി.സി വർഷിപ്പ് സെന്റർ അങ്ങാടിക്കൽ സഭയുടെ സഹ ശുശ്രുഷകനായി പ്രവർത്തിച്ചു വരികയായിരുന്നു. പാസ്റ്റർ തോമസ് നൈനാന്റെ സഹോദരനായിരുന്നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ ഇ നൈനാൻ.
ഭാര്യ : മറിയാമ്മ നൈനാൻ (ചെങ്ങന്നൂർ)
മക്കൾ: ജിൻസി (യു എസ് എ)
വിൻസ് (കിടങ്ങന്നൂർ)
ക്രിസ്‌റ്റി (ഓസ്ട്രേലിയ)