SILENT HEROES ആരോഗ്യ പ്രവർത്തകർക്ക് ആദരവ്
മസ്കറ്റ് : നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിക്കിടയിലും, പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി ക്രൈസ്തവ എഴുത്തുപുര. ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 21 തിങ്കളാഴ്ച നടക്കുന്ന മീറ്റിംഗിന്റെ വേദി സൂം പ്ലാറ്റ്ഫോമാണ്. ഇന്ത്യൻ സമയം വൈകിട്ട് 9. 30 മുതലാണ് സമ്മേളനം.

ആന്റോ ആന്റണി എം പി മുഖ്യാതിഥിയായി പങ്കെടുക്കുന്നു യോഗത്തിൽ പ്രശസ്ത ഓങ്കോളജിസ്റ്റും കൗൺസിലറുമായ ഡോക്ടർ അജു മാത്യു ക്ലാസുകൾ നയിക്കും. ആഗോള ക്രൈസ്തവ എഴുത്തുപുരയുടെ ഉപാധ്യക്ഷൻ പാസ്റ്റർ ബ്ലസൻ ചെറിയനാട് അധ്യക്ഷത വഹിക്കും.
Download Our Android App | iOS App
വിവിധ രാജ്യങ്ങളിൽ ആതുര സേവന ശുശ്രൂഷയിൽ പങ്കാളികളാകുന്ന നിരവധി ആരോഗ്യ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും. ആരോഗ്യ പ്രവർത്തകർക്കായി ലളിതമായ ഓൺലൈൻ രജിസ്ട്രേഷൻ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്.
സൂം ഐഡി : 832 2313 1364
പാസ്സ്‌വേർഡ് : KEO
For Registration 👇🏻