ചെറു ചിന്ത: നിൽക്കൂ ശ്രദ്ധിക്കൂ | ബ്ലസ്സൻ രാജു,ചെങ്ങരൂർ

ലോകത്തിലെ ഏതൊരു കാര്യങ്ങൾക്കും മുന്നറിയിപ്പ് ഉള്ളതായി നമുക്ക് കാണുവാൻ കഴിയും. നാം ദിനംതോറും ഉപയോഗിക്കുന്ന ഏതൊരു വസ്തുവിനെയും കുറിച്ചുള്ള മുന്നറിയിപ്പ് അതിൽ ആലേഖനം ചെയ്തിട്ടുണ്ടായിരിയിരിക്കും. ഇതേപോലെ തന്നെ വരുവാനുള്ള ലോകത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെ സമഗ്ര സമാഹരണം ആണ് വിശുദ്ധ തിരുവചനം. ഇത് ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവൻ ആക്കി നിർത്തുവാൻ തക്ക പര്യാപ്തമാണ്. വിശുദ്ധ പൗലോസ് തൻ്റെ നിജ പുത്രനായ തിമോത്തിയോസിനോട് ശ്രദ്ധാലുവായിരിക്കുവാൻ നൽകുന്ന ചില മുന്നറിയിപ്പുകൾ ഇവിടെ ശ്രദ്ധേയമാണ്….(1തിമ4:13). മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ആണ് ആണ് താൻ ഇവിടെ ആവശ്യപ്പെടുന്നത്. 1)വായന:- ഈ കാലഘട്ടത്തിൽ വിശ്വാസികളായ നമുക്ക് നഷ്ടപ്പെട്ടതും അതേ നമുക്ക് വിരക്തി ഉളവാക്കുന്ന തുമായ ഒന്നാണ് വായന.

എന്താണ് നാം വായിക്കേണ്ടത് . ഈ 66 പുസ്തകങ്ങളിൽ ആലേഖനം ചെയ്തിട്ടുള്ള ദൈവവചനമാണ് നാം ദിനംതോറും വായിക്കേണ്ടത്. അത് നമ്മുടെ പ്രാണനെ തണുപ്പിക്കുന്നതാണ് സന്ധി മജ്ജകളെ വേർ വിടുവിക്കുന്നതുവരെ തുളച്ച് ചെല്ലുന്നതും ആണ്. അതിന് നമ്മുടെ ആത്മീയ ജീവിതത്തിനും സ്വഭാവത്തിനും രൂപാന്തരം വരുത്തുവാൻ കഴിയും. ദൈവം ഒരു വ്യക്തിയോട് ഏറ്റവും കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നത് ദൈവവചനത്തിൽ കൂടിയാണ്. എത്തിയോപ്യൻകാരനായ ഷണ്ഡനെ സ്നാന കുളത്തിലേക്ക് ഇറക്കിയത് അവൻ്റെ തിരുവചന വായനാശീലം ആയിരുന്നു. അതിനാൽ അനുഗ്രഹത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാൻ വായന അനിവാര്യമാണ്. 2) പ്രബോധനം:- സഭയുടെയും വിശ്വാസികളുടെയും വളർച്ചയ്ക്കും പുരോഗതിക്കും നിദാനമായ ഒന്നാണ് പ്രബോധനം. ബർണബാസ് പ്രബോധന പുത്രനായിരുന്നു. അവൻ ദൈവിക ശുശ്രൂഷകൾക്ക് മുതൽ കൂട്ടായിരുന്നു. വചന വായനയിലൂടെ ഒരുത്തന് പ്രബോധനങ്ങൾ ദൈവം വെളിപ്പെടുത്തും. പ്രായോഗിക വിശ്വാസ ജീവിതത്തിനുള്ള ബോധമാണ് പ്രബോധനം വിശ്വാസ കൂട്ടങ്ങളിൽ ഇത് അനിവാര്യമാണ് . ഇന്നത്തെ സഭകളിൽ നിന്ന് ഇത് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് ആണ് ഇതിൻറെ സ്ഥാനം ഇന്ന് ഇന്ന് വർഷിപേഴ്സും. പ്രൈയ്സ് ആൻഡ് വർഷിപ്പും കരഗത മാക്കിയിരിക്കുകയാണ്. ഫലമോ ഒരു സാധാരണ വിശ്വാസി പാപകുഴിയിലേക്ക് കൂപ്പുകുത്തുന്നു. കഴിഞ്ഞ കാലങ്ങളിലെ മൂപ്പൻ മാരുടെയും പിതാക്കന്മാരുടെയും പ്രബോധനം സഭയിലേക്ക് മടങ്ങി വരുവാൻ നമുക്ക് പ്രാർത്ഥിക്കാം (കൊലൊ3:16) സങ്കീർത്തനങ്ങൾ ആലും സ്തുതികളാലും ആത്മീയഗീതങ്ങളാലും തമ്മിൽ പഠിപ്പിക്കുവാൻ ഇവിടെ നമ്മെ പ്രബോധിപ്പിക്കുന്നു. 3) ഉപദേശം:-പെന്തക്കോസ് ത്തിൻറെ അടിസ്ഥാന വേര് ഉപദേശം ആണല്ലോ. ഉപദേശവും ഉപദേശിയും ചേരുന്ന സംയുക്ത സംരംഭം ആയിരുന്നു ഒരിക്കൽ ഈ പ്രസ്ഥാനം. എന്നാൽ കാലഗതികളിൽ വന്ന മാറ്റങ്ങൾ ഇതിനുള്ളിലെ ഉപദേശത്തെയും കാറ്റിൽ പറത്തുന്നതാക്കി. വ്യാജവും ദുരുപദേശവും ജനങ്ങൾ മാതൃകയാക്കി (പ്രവൃ 2:14) പത്രോസിന്റെ ഉപദേശം ജനങ്ങൾക്ക് കുത്തു കൊള്ളുന്നതായിരുന്നു. എന്നാൽ മറിച്ച് ഇന്നിന്റെ ഉപദേശങ്ങൾ ജനങ്ങളുടെ മുറിവുണക്കുന്നതായിരിക്കുന്നു. “വൃണം ഉള്ളവനല്ല വൈദ്യൻ്റെ ആവശ്യം” ഇന്ന് നാം ചെയ്യുന്നത് വൃണത്തെ മുൻകൂട്ടി ഉണക്കുന്ന വാക്സിനേഷൻ രീതിയല്ലേ?? നമ്മുടെ വാഴ്ത്തപ്പെട്ടവൻ ആയ കർത്താവ് മുറിക്കുന്നവനും മുറിവ് കെട്ടുന്ന വനുമായിരുന്നു..എന്തിനും സമ്മതം മൂളുന്ന ഉപദേഷ്ടാക്കന്മാർ ഇന്നിന്റെ വിശ്വാസ ഗണങ്ങളെ വഴിയാധാരമാക്കുന്നു. പ്രത്യക്ഷത്തിൽ അല്ല എങ്കിൽ പോലും പലതിനും അവർ പരോക്ഷമായി സമ്മതം മൂളുന്നു. ഫലമോ സഭ ശേഷം സഭകളെ പോലെ അധം: പതിക്കാൻ ഇടയായി. പത്രോസ് 11 പേരോടുകൂടി നിന്നുകൊണ്ട് ഉപദേശിച്ച ഉപദേശങ്ങളെ കോട്ടിമറിക്കുന്ന ഉപദേശങ്ങൾ സഭയിൽ കടന്നു കൂടുവാനും സഭ ലോകത്തിന് അടിമപ്പെടുവാനും ഇടയായി തീർന്നു. ലോക സ്നേഹം ദൈവത്തിന് ശത്രുത്വം ആണെന്നുള്ള വചനങ്ങൾ അപ്പാടെ നീങ്ങിപ്പോയി കഴിഞ്ഞിരിക്കുന്നു. (പ്ര7:43) ഒന്നാം നൂറ്റാണ്ടിൽ ഉപദേശം കേട്ടവർക്ക് മഹാഭായം ഉണ്ടായിരുന്നു. ഇന്ന് ദൈവഭയം ദൈവസഭയിൽ നിന്ന് നീങ്ങി പോയിരിക്കുന്നു മൂലകാരണം ഉപദേശത്തിൻ്റെ കുറവല്ലേ?? നാം ശ്രദ്ധിക്കുക നമുക്ക് മടങ്ങിവരാം ആദ്യ നൂറ്റാണ്ടിലെ അനുഭവം നമ്മിൽ ഉണ്ടാകട്ടെ……..

ബ്ലെസ്സൺ ചെങ്ങൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.