ഐ.പി.സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം: ത്രിദിന സുവിശേഷ യോഗങ്ങൾ ജൂൺ 17 മുതൽ

News: IPC Delhi State Publication Board

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 17, 18, 19 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ സുവിശേഷ യോഗങ്ങൾ നടത്തപ്പെടും. ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റും സീനിയർ ശുശ്രൂഷകനും രക്ഷാധികാരിയുമായ പാസ്റ്റർ. കെ. ജോയി മീറ്റിംഗ് ഉൽഘാടനം ചെയ്യും. സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ ഷാജി ദാനിയേൽ, സ്റ്റേറ്റ് സെക്രട്ടറി. പാസ്റ്റർ. സാം ജോർജ്, സിസ്റ്റർ. രേഷ്മ തോമസ് (ഒകെലഹോമ), സിസ്റ്റർ. കരൻ തോമസ് (കാലിഫോർണിയ) എന്നിവർ ദൈവവചന സന്ദേശങ്ങൾ നൽകും. പാസ്റ്റർ സ്റ്റാൻലി ഐസക്, ബ്രദർ ഗ്ലാഡ്സൺ ബിജു, ഇവാ. ആൻസൺ എബ്രഹാം എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading