ചെറു ചിന്ത: അവന്റെ രക്തം നമുക്ക് വേണ്ടി സംസാരിക്കുന്നു | പാസ്റ്റർ അഭിലാഷ് നോബിൾ

യേശുവിന്റെ രക്തം അവന്റെ ജീവനെ പ്രതിനിധീകരിക്കുന്നു. നിങ്ങൾ ജീവിക്കേണ്ടതിന് അവൻ അവൻറെ ജീവനെ നിങ്ങൾക്ക് വേണ്ടി തന്നു.

ബൈബിൾ പറയുന്നു, നമ്മെ വീണ്ടെടുത്തിരിക്കുന്നത് പൊന്ന്, വെള്ളി, വിലയേറിയ കല്ലുകൾ ഇവ കൊണ്ടല്ല രക്തത്താൽ അത്രേ, ജീവനുള്ള ദൈവത്തിൻറെ പുത്രനായ യേശുക്രിസ്തുവിന്റെ വിലയേറിയ രക്തത്താൽ അത്രെ(1 പത്രോസ് 1:18-19). അവന്റെ രക്തമാണ് നിങ്ങളുടെ യഥാർത്ഥ മൂല്യം; അവന്റെ രക്തം സംസാരിക്കുന്നു! അത് നിങ്ങൾക്ക് വേണ്ടി അനുഗ്രഹങ്ങൾ സംസാരിക്കുന്നു.

അവന്റെ രക്തം നിങ്ങളുടെ നീതി, നീതീകരണം, വിജയം, സമൃദ്ധി, ദൈവിക സംരക്ഷണം എന്നിവ സംസാരിക്കുന്നു. പ്രതിയോഗിയുടെ ആജ്ഞകൾക്കൊ കാരുണ്യത്തിനൊ അല്ലെങ്കിൽ പാപത്തിന്റെ ആധിപത്യത്തിലേക്കോ നിങ്ങളെ ഉപേക്ഷിച്ചിട്ടില്ല. അവന്റെ രക്തത്താൽ നിങ്ങൾ ശുദ്ധീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ബൈബിൾ പറയുന്നു, “ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നെ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു”(എബ്രായർ‬ ‭9:12‬).‬

ഈ വിലയേറിയ രക്തം രക്ഷയെ സംസാരിക്കുന്നു. ഹല്ലേലൂയാ! ബൈബിൾ പറയുന്നു, “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്കുവേണ്ടി പാപം ആക്കി”(2 കൊരിന്ത്യർ‬ ‭5:21‬). യേശു നിങ്ങളെ പാപത്തിൽ നിന്ന് കേവലം രക്ഷിക്കുക മാത്രമല്ല ചെയ്തത്; അവന്റെ ജീവനും പ്രകൃതവും അവൻ നിങ്ങൾക്ക് നൽകി. ഇന്ന്, പാപത്തിനൊ അതിന്റെ സ്വാധീനത്തിനോ, പരിണതഫലങ്ങൾക്കൊ നിങ്ങളുടെ മേൽ ആധിപത്യമില്ല. കർത്താവിനെ സേവിക്കാനും അവനുവേണ്ടി ജീവിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ‬

യേശു വരുന്നതിനുമുമ്പ്, പഴയനിയമത്തിൽ പാപപരിഹാരത്തിനായി യാഗങ്ങളും വഴിപാടുകളും ഉണ്ടായിരുന്നു. ഇതിന് വേണ്ടി മൃഗങ്ങളെയും നിരവധി കാളകളെയും ആടുകളെയും കൊല്ലുമായിരുന്നു. പക്ഷെ എബ്രായർ 10:4-ൽ ബൈബിൾ പറയുന്നു,“കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.”

യേശുക്രിസ്തു ഒരു യാഗത്തോടെ, തന്നിൽ വിളിക്കപ്പെടുന്ന എല്ലാവരെയും എന്നേക്കും പരിപൂർണ്ണരാക്കി. പാപങ്ങളെ പോക്കുവാൻ, പൂർണമായി മായിച്ചുകളയുവാൻ അവൻ ഒരിക്കൽ തന്നെത്തന്നെ അർപ്പിച്ചു (എബ്രായർ 9:14). അവിടുന്ന് സ്വന്തം രക്തത്താൽ നമ്മുടെ പാപങ്ങളെ ശുദ്ധീകരിച്ചു. “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും”(എബ്രായർ‬ ‭1:3‬)‬
ഹല്ലേലുയ്യാ!!!

പാസ്റ്റർ അഭിലാഷ് നോബിൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.