തെരുവിലെ സുവിശേഷ നാദം ഇനി ഒരു ദീപ്തമായ ഓർമ്മ

അനുസ്മരണം | പാസ്റ്റർ.ദാനിയേൽ മുട്ടപ്പള്ളി

രാമേശ്വരത്തിന്റെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന അനുഗ്രഹീത ദൈവഭൃത്യനാണ് പാസ്റ്റർ എം പൗലോസ്. ലജ്ജയില്ലാതെ ക്രിസ്തുവിന്റെ ക്രൂശു ഉയർത്തുന്ന, ഈ തലമുറയിൽ ജീവിച്ചിരിക്കുന്ന തെരുവിലെ സുവിശേഷ നാദങ്ങളുടെ മുൻ നിരക്കാരനായിരുന്നു പാസ്റ്റർ എം പൗലോസ്. ദീർഘ വർഷങ്ങളായി തമിഴ്‌നാട്ടിലെ രാമേശ്വരം കേന്ദ്രമാക്കി സുവിശേഷീകരണത്തിന്റെ തനതായ ഒരു ശൈലി രൂപീകരിക്കുന്നതിൽ ഏറെ വിജയം പ്രാപിച്ചു പാസ്റ്റർ എം പൗലോസ്. തനിക്കായി അവസാന തുള്ളി രക്തം വരെയും ഊറ്റി തന്ന നാഥനായി സ്വന്തരക്തം വിറ്റു ഫിലിം പ്രൊജക്ടർ വാങ്ങിക്കൊണ്ടുവന്ന അനുഭവം, എന്തു വിലകൊടുത്തും സുവിശേഷം പ്രാസംഗിക്കുക എന്ന തന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രം!’

കവലപ്രസംഗങ്ങളുടെ പേരിൽ എത്രയോ തവണ അടിയും ഉപദ്രവങ്ങളും പ്രാണഭയവുമൊക്കെ അനുഭവിച്ച ഈ ദൈവപുരുഷനെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വുശേഷിപ്പിച്ചിരുന്നതിൽ തെറ്റുണ്ടായിരുന്നു എന്നു തോന്നുന്നില്ല…..

ചില വർഷങ്ങൾക്കു മുൻപ് 3 ദിവസം പ്രിയ എം പൗലോസ് പാസ്റ്ററോടു ചേർന്ന് IEM ഡയറക്ടർ റെജി കെ തോമസ് സാറുമായി രമേശ്വരത്തു താമസിക്കുവാനും മിഷൻ ഫീൽഡ്കളിൽ പോയി പ്രവർത്തിക്കുവാനും അവസരം ലഭിച്ചു. അതു ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം ആണ്. ദൈവലോചന ഏറ്റെടുത്ത് താനും കുടുംബവും രമേശ്വരത്തേക്ക് യാത്രയായി ആദ്യം താമസിച്ച സത്രം മുതൽ തന്നെയും തന്റെ ഭാര്യയെയും മക്കളെയും സുവിശേഷ വിരോധികൾ ആക്രമിച്ച സ്ഥലങ്ങളും പോയി കാണുവാൻ ഇടയായി. അവിടുത്തെ കടലൊരാ മേഖലയിലെ എല്ലാ വീടുകളിലും ലഘുലേഖകളുമായി തന്നോടൊപ്പം കടന്നുപോകുവാൻ ഇടയായി. ചരിത്ര പ്രസിദ്ധമായ പാമ്പൻ പാലത്തിന്റെ അടുത്തും മുൻ രാഷ്ട്രപതി എ പി ജെ അബ്‌ദുൾ കലാമിന്റെ സ്മൃതി മണ്ഡപത്തിന്റെ അടുത്ത് മണ്ഡപം എന്ന സ്ഥലത്തും പരസ്യോഗം നടത്തുവാൻ അവസരം ഉണ്ടായി. മണ്ഡപത്തു പരസ്യോഗം നടക്കുമ്പോൾ സുവിശേഷ വിരോധികളുടെ ആക്രമണം ഉണ്ടായി. അതിന്റെ നടുവിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു. പക്ഷെ എം പൗലോസ് പാസ്റ്ററുടെ വാക്കുകൾ ആണ് ഞങ്ങളെ പ്രചോദിപ്പിച്ചത്, ഏകദേശം 12 വട്ടം തനിക്ക് ആ സ്ഥലത്തു ആക്രമണം സുവിശേഷ വിരോധികളിൽ നിന്നും ഉണ്ടായിട്ടുണ്ട് , താൻ മരിച്ചു എന്നുപോലും വിചാരിച്ചു തന്നെ ഉപേക്ഷിച്ചു പോയ അനുഭവം തന്റെ വായിൽ നിന്നും കേൾക്കുവാൻ ഇടയായി. പ്രിയ ദൈവദാസനെ വേപ്പു മരത്തിൽ കെട്ടിയിട്ട് അടിച്ച സ്ഥലവും കാണുവാൻ ഇടയായി. ആ സ്ഥലം ചെന്ന് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി . സുവിശേഷ വേല നിമിത്തം താൻ എവിടെ അടികൊണ്ടോ , അതെ സ്ഥലത്ത് മനോഹരമായ ഒരു ആലയം ഉണ്ട്, അവിടെ ആ ദേശത്തുനിന്നും അനേകർ രക്ഷിക്കപ്പെട്ടു കർത്താവിനെ ആരാധിക്കുന്നു.
കർത്താവിന്റെ വേലയിൽ അനേക ശിഷ്യന്മാരെ വാർത്തെടുക്കുവാൻ ദൈവം ഉപയോഗിച്ച ഒരു ദൈവാദസനാണ് എം പൗലോസ്.
കർത്താവായ യേശുക്രിസ്തു കഴിഞ്ഞാൽ മാതൃക പുരുഷൻ……. പ്രചോദനം….. പ്രോത്സാഹനം. എല്ലാവർക്കും പ്രിയപ്പെട്ട പപ്പാ…..
ആക്ഷേപരഹിതമായി കർത്താവിന്റെ വേല ചെയ്ത ദൈവ പുരുഷനെ നിത്യതയുടെ പൊൻപുലരിയിൽ നമുക്ക് വീണ്ടും കാണാം..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.