ചെറു ചിന്ത: കണക്കുബോധിപ്പിക്കേണ്ടിവരും | റ്റിന്റു ചാക്കോച്ചൻ

(റോമർ 14:12 )ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.

post watermark60x60

നമ്മളിൽ എത്രപേർക്കു ഈ ഒരു വിചാരമുണ്ട്, ഞാൻ അടക്കമുള്ള വ്യക്തികളിൽ പലർക്കും അതായത് ഈ സാമകാലിക സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യനെന്ന ജീവികൾക്ക് ആരുടെ വെട്ടി പിടിച്ചാലും ജീവിക്കണം എന്ന ചിന്ത നിലനിൽക്കുന്നിടത്തോളം കാലം ഈ വിചാരം നമ്മളെ ബാധിക്കുകയില്ല.

(മത്തായി 7:1) “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു”.

Download Our Android App | iOS App

(റോമർ 14:13) “അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ”.

പരസ്പരം പോര് വിളിക്കാത്ത ഒരു ജനതയും ഇന്നീ സമൂഹത്തിൽ ജീവിക്കുന്നില്ല..
അമ്മ,അപ്പൻ, മക്കൾ,സഹോദരങ്ങൾ ഇവയെല്ലാം ഇതിനു പരസ്പരപൂരകങ്ങളാണ്. അന്യോന്യം വിധിക്കുന്ന തലമുറകൾ….. പണ്ടെങ്ങോ പറഞ്ഞിരിക്കുന്ന ഒരു ചൊല്ലുണ്ട്.

“സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ”.

മത്തായി 7:3 എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?

പക്ഷേങ്കിൽ, ഇന്നിന്റെ നാളുകളിൽ ഇങ്ങനെ എത്രപേർക്ക് സാധിക്കും..? സ്വന്തം തെറ്റ് മറച്ചുപിടിച്ച് മറ്റുള്ളവനെ വിധിക്കുന്ന ഈ കാലഘട്ടം.. മറ്റുള്ളവർക്ക് നന്മ വരണം എന്ന് ചിന്തിക്കുന്നവർ എത്രപേര് ഈ സമൂഹത്തിലുണ്ട്..? സ്വന്തം സഹോദരങ്ങൾക്കു നന്മ വരണമെന്ന് ചിന്തിക്കുന്ന എത്ര പേരേ നമ്മുക്കിന്നു കാണാൻ കഴിയും..??

അയ്യോ..!! എന്റെ സഹോദരന് കഴിക്കാനോ ഉടുക്കാനോ എന്തേലും ഉണ്ടോ??
എന്ന് ചിന്തിക്കുന്നവർ വളരെ വിരളമാണ്..!! ഒന്ന് ഓർക്കുക കർത്താവ് നമ്മളെ പഠിപ്പിച്ചിരിക്കുന്ന ഒന്ന് “ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക” നിനക്കുള്ളതിൽ വെച്ചു എന്ത് കൊടുക്കുന്നു എന്നുള്ളത്തിലല്ല, നിന്റെ ഇല്ലാഴ്മയിലും നീ മറ്റുള്ളവർക്ക് കൊടുക്കുന്നവനായിരിക്കണം എന്നുള്ളതിനാലാണ്..
(ലൂക്കോസ്-3 :11) “രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.”

(മർക്കൊസ്12:42) “ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു”.

(മർക്കോസ് 12:44) “എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു”.

ഈ സ്ത്രീയെ പോലെയാകാൻ നമുക്ക് എത്രപേർക്കിന്നു കഴിയും..?
ചിന്തിക്കുക..!! മറ്റുള്ളവരുടെ പലതും ആഗ്രഹിക്കുന്ന ദുഷിച്ച മാനുഷിക മനസ്സ് ഉള്ളടത്തോളം നമുക്കു ഒരിക്കലും ഈ സ്ത്രീയെ പോലെയാകാൻ പറ്റിയെന്നു വരില്ല..
എന്തിനു ഏറെ പറയുന്നു, ഇന്നീ കാലത്ത് നടക്കുന്ന കൊലപാതകങ്ങൾ, ആക്രമണം, മോഷണം ഇവയൊക്കെ നിനക്കില്ലാത്ത എന്തോ ഒന്ന് അതായത് നിന്റെ സ്വാർത്ഥമായ ആഗ്രഹം നേടിയെടുക്കാൻ വേണ്ടിയല്ലേ..?? ചിന്തിക്കൂ… കുട്ടികൾ മുതൽ മുതിർന്നവർ വരെ എത്തി നിൽക്കുന്ന കൊലകുറ്റങ്ങൾ, ഇതൊക്കെ എന്തിനു വേണ്ടി?? ഇനിയും വേണമെന്നുള്ള ചിന്ത മനുഷ്യൻ എന്ന് നിലക്കുന്നുവോ അന്ന് മാറുമായിരിക്കും ഈ സമൂഹം അല്ലേ?? പക്ഷേ അത് എന്ന്???

മനുഷ്യരായ നാമെല്ലാവരും തന്നേ പരസ്പരം ബന്ധങ്ങളാൽ കൂട്ടിക്കെട്ടിയിട്ടിട്ടുള്ളവരാണ്,
എന്നാൽ,നാം മനുഷ്യരും ദൈവവുമായുള്ള ബന്ധം നിർവ്വചനീയമാണ്.

നാം മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ ആ വിധിയാൽ തന്നെ നമ്മേ വിധിക്കുന്ന കാലം ഒട്ടും വിദൂരമല്ലയെന്നു ചിന്തിക്കുന്നവർ വളരെ വിരളമാണ് എന്നാൽ ഇന്നുമുതൽ ചിന്തിച്ചു കൊള്ളുക…

(റോമർ 14:19) “ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക”.

ഓർക്കുക ഒരുനാൾ നാമേവരും “കർത്തൃ സന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും”…..

റ്റിന്റു ചാക്കോച്ചൻ

-ADVERTISEMENT-

You might also like