ഭാവന: തോമാച്ചനും മാമച്ചനും | റെനി ജോ മോസസ്

തോമാച്ചനും മാമച്ചനും ഇഹലോകവാസത്തിന്റെ അവസാന നാളുകളിലേക്കു , ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചും ചിരിച്ചും ഒരേ പള്ളിക്കൂടത്തിൽ പഠിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലയിലും ഒരു പോലെ ആയിരുന്നവർ
അങ്ങനെ മാമച്ചൻന്റെ ചെവിയിൽ ആ വാർത്ത എത്തി , തന്റെ ആത്മ സുഹൃത്ത് തന്നെ വിട്ടു പോയി , ഒരു വിളിപ്പാട് അകലത്തിൽ ആണെങ്കിലും ഒന്നു പോയി കാണാൻ ശയ്യാവലംബനായ തന്റെ ശരീരം അനുവദിക്കുന്നില്ല , എങ്കിലും കണ്ണെത്താ ദൂരം ഇനിയും സഞ്ചരിക്കാൻ കഴിയുന്ന തന്റെ മനസു , ഊളിയിട്ടു , ജീവിതത്തിന്റെ ആ പിന്നാമ്പുറത്തേക്കു..!

മനക്കലെ അവറാന്റെ വീടിന്റെ പിറകിൽ നിൽക്കുന്ന വലിയ മാവ് .ഒരു മാങ്ങാ പോലും ആർക്കും കൊടുക്കില്ല അവറാൻ , രാത്രിയിൽ എങ്ങാനും ആരെങ്കിലും കയറി പറിച്ചാലോ , അവറാൻ ചന്തയിൽ പോയി മുള്ളുകമ്പി വാങ്ങി , മാവിന്റെ ചെവിട് ഭാഗം നോക്കി ചുറ്റി ചുറ്റി ഇട്ടു , ഇതു അറിയാത്ത ഞങ്ങൾ പെട്ടു , തോമാച്ചനും ചന്ദ്രപ്പനും ഞാനും കൂടി അവറാൻ സന്ധ്യയ്ക്ക് പ്രാർത്ഥിക്കാൻ കയറുമ്പോൾ മാവിൽ കയറാൻ തീരുമാനിച്ചു , അവറാൻ ഭയങ്കര പ്രാർത്ഥനക്കാരൻ ആണ് , വലിയ വായിൽ പാട്ടൊക്കെ പാടുന്ന ആൾ ആണ്, ഈ സമയം ഞങ്ങൾ പാഴാക്കിയില്ല , ഓടി കയറിയ തോമാച്ചൻ അയ്യോ എന്നു വിളിച്ചതു മാത്രമേ ഓർമ ഉള്ളു , കമ്പി കൊണ്ടത് കൊണ്ട് അടി കിട്ടുന്നതിൽ നിന്നു അവൻ രക്ഷപെട്ടു , പക്ഷെ ചന്ദ്രപ്പനും എനിക്കും അച്ഛന്റെ കൈയിൽ നിന്നും പൊതിരെ അടി കിട്ടി , മരം കയറാൻ മിടുക്കൻ ആണ് , ഞങ്ങളുടെ മറ്റൊരു സുഹൃത്ത് ചന്ദ്രപ്പൻ ,പിന്നീട് പൂനയിൽ പഠിക്കാൻ പോയ ചന്ദ്രൻ മടങ്ങി വന്നിട്ടില്ല , അവറാന്റെ കോളാമ്പിയിലൂടെ എന്നോണം ഉള്ള പാട്ടു കേൾക്കുമ്പോൾ ഓർക്കുമായിരുന്നു ഞാൻ ആ ദിവസം, അവറാൻ ഇങ്ങനെ പാടാൻ ഉളള കാരണം ആ ദിവസങ്ങളിൽ ആണ് കൈ കൊട്ടി പാടുന്ന ഒരു കൂട്ടർ അവിടെ എത്തിയത് , ഉപദേശി യോനാഥൻ . ഉപദേശി മനസാന്തരത്തെ പറ്റി അവിടെയെല്ലാം പറഞ്ഞു നടന്നു , വീടുകളിൽ വന്നു പ്രാർത്ഥിക്കുന്നു , ക്രിസ്തുവിലേക്കു അനേകരെ ആഹ്വാനം ചെയ്യുന്നു, ആകെ ഒരു ക്രിസ്തു മയം, ഒടുവിൽ തോമച്ചനും അവരുടെ കൂടെ കൂടി , അവന്റെ അപ്പന്റെ മരണ ശേഷം മൂന്നു സഹോദരിമാരെ വിവാഹം കഴിപ്പിക്കാൻ അവൻ നന്നേ പാടുപെട്ടു, അതിനിടയിൽ അവനു മഞ്ഞപിത്തം പിടിപ്പെട്ടു , മരണത്തെ മുഖാമുഖം കണ്ടു , ഭയമില്ലാത്ത യോനാഥൻ ഉപദേശിയുടെ ഒറ്റ പ്രാർത്ഥനയിൽ അവൻ ചാടി എഴുന്നേറ്റു, അന്നുമുതൽ അവൻ ഉപദേശിയുടെ വലം കൈ ആയി മാറി , കുറച്ചു നാൾ കഴിഞ്ഞു ഉപദേശി അവിടെ നിന്നും പോയി , എന്റെ പെണ്ണമ്മയുടെ പ്രസവ സമയത്തു രാത്രികൾ പകൽ ആക്കി അവൻ എന്നോടൊപ്പം കൂട്ടിരുന്നു , എന്തു ആവശ്യങ്ങൾക്കും എപ്പോൾ വിളിച്ചാലും അവൻ കൂടെ തന്നെ ഉണ്ടായിരുന്നു , ചില സമയങ്ങളിൽ ഞങ്ങൾ വളരെ തർക്കിച്ചു സംസാരിക്കുമായിരുന്നു , അവൻ എന്നോട് , മാനസാന്തരപ്പെടണം, വീണ്ടും ജനനം പ്രാപിക്കണം, സ്നാനപെടണം കർത്താവിന്റെ കല്പനയാണ്, എന്നൊക്കെ പറയുമായിരുന്നു , എനിക്കാണെങ്കിൽ ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും, ഞാൻ ഞങ്ങളുടെ പാരമ്പര്യം ഒക്കെ പറഞ്ഞു തർക്കിക്കും, ഒരിക്കൽ അവൻ ഞങ്ങളുടെ വീട്ടിൽ ഒരു യോഗം വച്ചു , അതിൽ അബ്രഹാമിന്റെയും, യോസേഫിന്റെയും,ധനവാന്റെയും ലാസറിന്റെയും ഒക്കെ കഥകൾ പറഞ്ഞു വാചാലനായി , കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ ആയിരുന്നു എങ്കിലും ഞാൻ അതൊന്നും മനസിലാകാത്ത രീതിയിൽ അങ്ങനെ ഇരുന്നു , അവന്റെ പാട്ടും പ്രാർത്ഥനയും ഒക്കെ ഇഷ്ടമായിരുന്നു- വെങ്കിലും എന്തോ ,കൊട്ടും പാട്ടും ഒക്കെ ആയി പോകാൻ ഒരു വിമ്മിഷ്ട്ടം, എന്റെ മക്കളെ എല്ലാം വിവാഹം കഴിപ്പിച്ചു , തോമാച്ചൻ എന്തോ അവൻ വിവാഹം കഴിച്ചില്ല , അവൻ അങ്ങനെ ഒറ്റ തടിയായി നിന്നു , അവന്റെ സഹോദരി സൂസ കുടുംബമായി അവന്റെ കൂടെ ഉണ്ടാരുന്നു ..! അച്ഛാ, അച്ഛായാ…പെണ്ണമ്മ വിളിച്ചപ്പോൾ , ചലനം അറ്റ ശരീരം ആണെങ്കിലും മനസിന്റെ ദീർഘദൂര സഞ്ചാരത്തിൽ നിന്നും ഞാൻ ഉണർന്നു . എനിക്കും സമയം ആയി കാണും എന്ന തോന്നൽ , അല്ലെങ്കി തന്നെ എന്തിനാ ഈ കിടപ്പു ….!

ആത്മ രൂപിയായ തോമാച്ചൻ തന്റെ ഭൗതിക ശരീരം വിട്ടു യാത്ര ആകുന്നു , തന്റെ ശരീരത്തിന് ചുറ്റും ഓടി കൂടുന്ന ബന്ധുക്കളെ ഒക്കെ വിട്ടു താൻ കുതിച്ചു ഉയർന്നു ഉയർന്നു പോയി കൊണ്ടേ ഇരുന്നു , അങ്ങനെ താൻ എവിടെയോ എത്തി.

നിങ്ങൾക്ക് അറിയാമോ ഒരു ദിവസം എത്ര പേർ യാത്ര തുടങ്ങുന്നു , എത്ര പേര് യാത്ര അവസാനിപ്പിക്കുന്നു എന്നു,
കണക്കുകൾ സൂചിപ്പിക്കും പോലെ ഒരു മണിക്കൂറിൽ 15000 കുഞ്ഞുങ്ങൾ ഈ ലോകത്തു ജനിക്കുന്നു,, ആത്മാവിനെ വലയംചെയ്തു ഒരു ജഡ ശരീരം പൂണ്ടു ഒരു ശിശുവായി ഈ ഭൂമിയിൽ ആ യാത്ര തുടങ്ങുന്നു……… ..അപ്പോൾത്തന്നെ  6000 ൽ അധികം പേര്  മരിക്കുന്നു,, ഒരിടത്തു ജഡ ധാരണം നടക്കുമ്പോൾ മറുഭാഗത്തു ജഡ ശരീരത്തിലെ വാസം അവസാനിപ്പിച്ചു തിരിച്ചു യാത്ര ആകുന്നു, 360000 ൽ അധികം പേർ ഒരു വർഷം  ഈ ഭൂമിയിലേക്ക്‌ വരുമ്പോൾ 151000 ൽ അധികം പേര്   മടക്ക യാത്ര ചെയ്യുന്നു ..ഇന്ന് ഇതിൽ നിന്നും എത്ര അധികം , ആർക്കും പിടികൊടുക്കാതെ കൊറോണ വൈറസ് ചാടികളിക്കുമ്പോൾ മരണ നിരക്ക് കുത്തനെ ഉയരുന്നു…!

ഒടുവിൽ മാമച്ചനും തന്റെ ശരീരത്തോട്‌ യാത്ര പറഞ്ഞു , താനും ഉയർന്നു പൊങ്ങി , പൊങ്ങി , പതുക്കെ പതുക്കെ തന്റെ ശരീരത്തിന്റെ അടുത്തു നിന്നു കരയുന്ന പെണ്ണമ്മ പോലും അകന്നു തുടങ്ങി , യാത്രയുടെ വേഗത കൂടി കൂടി പെട്ടന്ന് വേഗത കുറഞ്ഞു വീണ്ടും താഴോട്ട് പോകാൻ തുടങ്ങി , താൻ എങ്ങോട്ട് ആണ് പോകുന്നത് എന്നു മാമച്ചനു തോന്നി, വീണ്ടും ഭൂമിയിലോട്ടോ , ഇതെന്തു മായം , പെട്ടന്ന് ഭൂമിയുടെ ഉള്ളറയിലേക്കു താൻ ഊളിയിട്ടു പോയി , വളവുകൾ ,തിരുവുകൾ അവിടെയും പല കാഴ്ചകൾക്ക് അപ്പുറം താനും എവിടെയോ എത്തിച്ചേർന്നു , ” ഓ ഞാൻ ഇതു എവിടെ ആണ്, എതാണ് ഈ സ്ഥലം , ആകെ ഒരു അരാജകത്വവും അങ്കലാപ്പും , ഇവിടെ ഞാൻ മാത്രം അല്ലല്ലോ കോടിക്കണക്കിനു ആൾക്കാർ ഉണ്ടല്ലോ , , വേദനയാണോ പൊള്ളൽ ആണോ,എന്തോ സഹിക്കാൻ പറ്റുന്നില്ല, ഞാൻ ഇതു എവിടെയാണ്‌ വന്നുപെട്ടത്, ഒരു എത്തുംപിടിയും കിട്ടുന്നില്ലല്ലോ ? ….പെട്ടന്നാണ് തോമാച്ചൻ പറഞ്ഞ കഥയിലെ സ്ഥലം ഓർമ വന്നത് , അപ്പുറത്ത് ലാസറും ഇപ്പുറത്തു ധനവാനും, അതേ അതേ ഏതാണ്ട്‌ അതു പോലെ, അല്ല അവിടെ തന്നെ , അവിടെ തന്നെ ഞാനും ഇപ്പോൾ, അപ്പോൾ തോമാച്ചനും എവിടെയേലും കാണുമല്ലോ, ഇവിടെ കാണുമോ,, സർവ ശക്തിയും എടുത്തു വിളിച്ചു നോക്കി, തോമ്മാച്ച. … തോമാ ……,,,വിളി കേൾക്കുന്നില്ലല്ലോ , അപ്പുറത്തും വിളിച്ചു നോക്കി , തോമാച്ച….തോമാ…ഇല്ല അവിടെ ആരും തന്നെ ഇല്ലല്ലോ , ….. , തോമാച്ചൻ അവിടെയും , ഇല്ല , ഇവിടേയും ഇല്ല , പിന്നെ അവൻ എവിടെ.? അന്ന് അവൻ കഥ പറയുമ്പോൾ ശ്രെദ്ധിച്ചു കേട്ടിരുന്നു എങ്കിൽ ….. !
പെട്ടന്ന് , “മാമച്ചാ “” ….. അതു എന്തായാലും തോമാച്ചൻ ആയിരിക്കും, തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് , ഉപദേശി , അതെ നമ്മുടെ യോനാഥൻ ഉപദേശി, ങേ ഉപദേശിയോ , ദൂരെ നിൽക്കുന്ന ചന്ദ്രപ്പനെയും കണ്ടു , എടാ ചന്ദ്രപ്പ ഞാനാ മാമച്ചൻ , ജോസി , മോളി ….എന്റെ പെണ്ണമ്മ ഇങ്ങോട്ടു വരാതിരിക്കാൻ എന്തെങ്കിലും ചെയ്‌യാൻ പറ്റുമോ ഉപദേശി ..? ഇല്ല മാമച്ചാ . അപ്പുറത്തു ആരും ഇല്ലാത്ത സ്ഥിതിക്ക് തോമാച്ചനും ഇവിടെ തന്നെ കാണും അല്ലെ ഉപദേശി . ഉപദേശി തന്റെ പകുതി അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു അവൻ, അവൻ അവൻ ഇവിടെ ഇല്ല ..! മാമച്ചന് അറിയാൻ ആകാംക്ഷ ആയി, പിന്നെ അവൻ………..? നിങ്ങൾക്കും ആകാംക്ഷ ആയില്ലേ തോമാച്ചൻ എവിടെ ആണെന്ന് അറിയാൻ …..പറയാം !
അതിനു മുൻപ് ,

.ബൈബിൾ  പറയുന്നു , ഒരുവൻ മുഴുലോകവും നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം,( മത്തായി 16 : 26 ),,, മനുഷ്യൻ തന്റെ കർമ്മ മേഘലയിൽ ശോഭിക്കാൻ തിരക്ക് കൂട്ടുമ്പോൾ അറിയാൻ മറന്നു പോകുന്നു തന്റെ ഉള്ളിൽ ഇരിക്കുന്ന ആത്മാവിനും ഒരു യാത്ര ഉണ്ടന്ന് ..ആ യാത്ര ഈ ലോകത്തിലെ ഏതു യാത്രയേക്കാളും വില ഉള്ളതാണ് , ആ യാത്രയുടെ വില അറിയാത്ത ഒത്തിരി പേർ ഇപ്പോഴും ഉണ്ട്….തിരുവചനത്തിൽ നാം ഇങ്ങനെ വായിക്കുന്നു ” ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു “,(യോഹന്നാൻ 14 : 5,6 ),,, നോഹയുടെ കാലത്തു നീതിമാനായി അവശേഷിച്ച നോഹക്കും കുടുംബത്തിനും പെട്ടകത്തിലൂടെ രക്ഷാകരമായ വഴി തുറന്നപോലെ മാനവരാശിയുടെ വീണ്ടെടുപ്പിന് വേണ്ടി ക്രൂശിതനായ ക്രിസ്തുവിലൂടെ ഉള്ള രക്ഷയുടെ വഴി തിരിച്ചറിഞ്ഞാൽ മറ്റെന്തു ഈ ജീവിതത്തിൽ നേടിയെടുത്താലും അതിനു തുല്യമാവില്ല…..ഈ ലോകത്തിൽ മറ്റു വഴികൾ ഒത്തിരി ഉണ്ടെങ്കിലും , രക്തത്താൽ കഴുകൽ പ്രാപിച്ച മക്കൾക്കുള്ള മഹാ ഭാഗ്യം മരണത്തിനു അപ്പുറവും ഒരു ജീവിതം , നിത്യമായ ഒരു ജീവിതം, അന്ന് വെയിലാറിയപ്പോൾ ഏദൻ തൊട്ടത്തിൽ തന്റെ മനുഷ്യരെ കാണാൻ ഇറങ്ങി വന്ന സൃഷ്ടാവിനെ വീണ്ടും മുഖാമുഖം കാണുകയും അവനോടൊപ്പം യുഗായുഗം വാഴുകയും ചെയ്‌യാം ! “”പൗലോസ് പറയുന്നു വിട്ടു പിരിഞ്ഞാൽ ക്രിസ്തുവിനോട് കൂടെ “” കോലാസ്യർ 3 : 3 ൽ കാണുന്നു ക്രിസ്തുവിൽ മരിക്കുന്ന വൃതന്മാർ , അവനിൽ മറയുന്നു . അവർ മറ്റെങ്ങും പോകുന്നില്ല ,താൻ പ്രീയം വച്ച കർത്തൻ സന്നിധിയിൽ ….,സന്തോഷിച്ചു, ഉല്ലസിച്ചു, ആർപ്പോടെ ലക്ഷകണക്കിന് ദൂതഗങ്ങൾ അവരെ എതിരേൽക്കുന്നു ,ഉയർത്തെഴുന്നേറ്റ ക്രിസ്തു പിതാവിന്റെ സന്നിധിയിലേക്ക് കരേറിപോയതു പോലെ ,ക്രിസ്‌തനിൽ മരിക്കുന്ന വിശുദ്ധന്മാർ അവന്റെ സന്നിധിയിലേക്ക് പറന്നു പോകുന്നു ..

ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ തോമാച്ചൻ എവിടെ ആണെന്നു , നമ്മൾക്ക് കാണാൻ പറ്റുന്ന ആകാശ പരിധികൾക്കു അപ്പുറം , പറന്നു നടക്കുന്ന അസ്ട്രോയിഡുകൾക്കും കോമറ്റുകൾക്കും സൂര്യ ചന്ദ്രാദികൾക്കും, നെബുലകൾക്കും ഗാലക്സികൾക്കും ഒക്കെ അപ്പുറത്തു , സ്വാർഗാധി സ്വർഗത്തിൽ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്ന അല്ലെങ്കിൽ അവൻ ഒരുക്കിയ സ്ഥലത്തു വിശ്രമിക്കുന്ന തോമാച്ചനും ജീവിത യാത്രയിൽ താൻ വേണ്ട എന്നു വച്ച നിത്യ ജീവന്റെ മൊഴികൾ മൂലം ന്യായവിധിയും  പിന്നെ ശിക്ഷാവിധിയായ നിത്യ നരകവും കാത്തു ഭൂമിക്കുള്ളറയിൽ അധമപാതാളത്തു കിടക്ക വിരിച്ചു യാതന അനുഭവിക്കുന്ന മാമനും കൂട്ടരും, കൂടെ ജീവിത യാത്രയിൽ എവിടെയോ താളം തെറ്റിപോയ നമ്മുടെ ഉപദേശിയും,,അപ്പോൾ തോമച്ചനു ശിക്ഷാവിധി ഒന്നും ഇല്ലേ ? …..ഇല്ല….ഇപ്പോൾ ക്രിസ്തുവേശുവിൽ ഉള്ളവർക്ക് യാതൊരു ശിക്ഷാവിധിയും ഇല്ല.. (റോമർ 8 : 1 ) .ഒരു പക്ഷെ ഈ കഥാപാത്രങ്ങളെ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല എങ്കിൽ നിങ്ങൾക്ക് മറന്നു കളയാം .പക്ഷെ ജീവന്റെ പുസ്തത്തിൽ പേര് ചേർക്കാൻ , വഴി തിരഞ്ഞെടുക്കാൻ ,ലോക രക്ഷകനായ ക്രിസ്തുവിനെപറ്റി ആരായുവാൻ, ഒരു ശ്രെമം നടത്താൻ ഇനിയും ആവോളം സമയം ഉണ്ട്…. .യേശു വേഗം വരുന്നു…  !!

NB : കണക്കുകൾ യഥാർത്ഥമല്ല , മനസിലാക്കുന്നതിന് വേണ്ടി മാത്രം.

റെനി ജോ മോസസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.