മലയാളത്തിൽ ഒന്നാമതായി റാഫാ റേഡിയോ അനുഗ്രഹീതമായ ആറാം വര്‍ഷത്തിലേക്ക്

190ല്‍ പരം രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ശ്രോതാക്കള്‍

ലണ്ടൻ: ചുരുങ്ങിയ കാലംകൊണ്ട് മലയാള ക്രൈസ്തവ സമൂഹത്തില്‍ സംഗീത പ്രേമികള്‍ക്ക് സുപരിചിതമായ നാമമാണ് റാഫാ റേഡിയോ. ക്രൈസ്തവ എഴുത്തുപുരയുടെ സഹോദര പ്രവര്‍ത്തനമായ റാഫാ റേഡിയോയുടെ കഴിഞ്ഞ 5 വര്‍ഷത്തെ ശ്രോതാക്കളുടെ ഗണ്യമായ വര്‍ധനവാണ് അതിന്‍റെ പ്രത്യക്ഷമായ തെളിവും. 190ല്‍ പരം രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ശ്രോതാക്കളാണ് റാഫയുടെ കരുത്ത്. സെര്‍വര്‍ കണക്കുകള്‍ പ്രകാരം ശരാശരി 300000 മുതല്‍ 3,25000 വരെ ശ്രോതാക്കള്‍ ആണ് ഒരോ മാസവും റാഫാ റേഡിയോ ശ്രവിക്കുന്നത്. ഈ ലോക്ഡൗണ്‍ കാലയളവില്‍ വീടുകളില്‍ ആയിരിക്കുന്ന അനേകായിരങ്ങൾ ലോക്ഡൗണിന്‍റെ വിരസതയകറ്റാന്‍ റാഫ റേഡിയോയെ ആശ്രയിക്കുന്നു എന്നത് ലോക്ഡൗണ്‍ കാലയളവിലെ ആപ്പ് ഡൗണ്‍ലോഡിൽ ഉണ്ടായ ഗണ്യമായി വര്‍ധനവിൽ നിന്നും വ്യക്തമാണ്.
സംപ്രക്ഷേപണത്തിലുള്ള മികച്ച നിലവാരമാണ് റാഫയെ വേറിട്ട് നിര്‍ത്തുന്ന ഘടകം. മനുഷ്യ മനസ്സിന് കുളിര്‍മ്മയേകുന്നതും എന്നും നവചൈതന്യം പകരുന്നതുമായ 10,000 ല്‍ പരം അനുഗ്രഹീത ആത്മീയ ഗാനങ്ങളുടെ വലിയൊരു ശേഖരം തന്നെ റാഫയ്ക്കുള്ളതിനാല്‍ റാഫാ റേഡിയോയിലെ ഗാനങ്ങള്‍ ശ്രവിക്കുന്നവര്‍ക്കു ആവര്‍ത്തന വിരസത തെല്ലും തോന്നുകയില്ല.
ആ ശേഖരം അനുദിനം വളര്‍ന്നു കൊണ്ടേയിരിക്കുന്നു. റാഫാ റേഡിയോയിലൂടെയുള്ള ഗാനങ്ങള്‍ ലോകത്തിന്‍റെ ഏത് കോണിലും ഏതു സമയത്തും നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.
ആപ്പിള്‍ iOS ഉപഭോക്താക്കള്‍ക്കു ആപ്പ് സ്റ്റോറിലും, ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും റാഫാ റേഡിയോ ആപ്പ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് തികച്ചും സൗജന്യമായി ഗാനങ്ങൾ ആസ്വദിക്കാവുന്നതാണ്.കൂടാതെ റാഫയുടെ വെബ്സൈറ്റ് ആയ www.rafaradio.com-ല്‍ കൂടിയും ഗാനങ്ങള്‍ ശ്രവിക്കുവാന്‍ സാധിക്കും.
കൂടാതെ പ്രമുഖമായ എല്ലാ റേഡിയോ ആപ്ലിക്കേഷനുകളിലും റാഫാ റേഡിയോ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ലോകപ്രശസ്ത ശബ്ദോത്പ്പന്ന ബ്രാന്‍ഡായ Bose, Amazon Alexa പോലെയുള്ള എല്ലാ ഹോം എന്‍റര്‍ടൈന്‍മെന്‍റ് ഉപകരണങ്ങളിലും ഇപ്പോള്‍ ഇന്‍ബില്‍ട് ആയി തന്നെ റാഫാ റേഡിയോ ഇന്‍റഗ്രേറ്റ് ചെയ്താണ് വിപണിയില്‍ ലഭ്യമാകുന്നത്.
90 ല്‍ പരം പുതിയ വീഡിയോ ഗാനങ്ങള്‍ ഈ കാലയളവിനുള്ളില്‍ റാഫാ മീഡിയ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലും റാഫയുടെ യൂട്യൂബ് ചാനല്‍ വഴിയും ഫെയ്സ്ബുക്ക് പേജിലൂടെയും പുറത്തിറക്കിക്കഴിഞ്ഞു. സാമ്പത്തിക നേട്ടത്തിനായി റാഫാ ഒരിക്കലും ഗാനങ്ങള്‍ നിര്‍മ്മിക്കാറില്ല. റാഫയുടെ ഗാനങ്ങള്‍ക്കു യൂട്യുബിലും ഫേസ്ബുക്കിലും മികച്ച പ്രതികരണമാണ് ശ്രോതാക്കളില്‍ നിന്നും അനുദിനം ലഭിക്കാറുള്ളത്. ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ ജനപ്രിയ ടെലിവിഷന്‍ ചാനലുകള്‍ വഴി സ്ഥിരമായി റാഫയുടെ ഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
കേരളത്തിലെ മികച്ച റെക്കോര്‍ഡിങ് സ്റ്റുഡിയോകളുമായി സഹകരിച്ചാണ് റാഫയുടെ ഗാനങ്ങളുടെ നിര്‍മാണങ്ങള്‍ കൂടുതലും നടക്കുന്നത്.
ഷൈജു മാത്യു, എബിന്‍ അലക്സ്, അനിഷ് തങ്കച്ചന്‍, ജെറ്റ്സന്‍ സണ്ണി, എന്നിവരാണ് റാഫാ മീഡിയയുടെ അണിയറ ശില്പികള്‍.
ആറാം വര്‍ഷത്തിലേക്കു കടക്കുന്ന റാഫാ മീഡിയയ്ക്കു ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകള്‍!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply