പാസ്റ്റർ ദാനിയേൽ മാത്യു നിത്യതയിൽ
ചാലാപ്പള്ളി: റാന്നി, കൂട്ടുങ്കൽ പാസ്റ്റർ കെ. സി. മാത്യു – സാറമ്മ മാത്യു ദമ്പതികളുടെ മൂത്തമകൻ പാസ്റ്റർ ദാനിയേൽ മാത്യു (57) നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ ദാനിയേൽ, ഗ്രേസ് ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം പഞ്ചാബിൽ സുവിശേഷവേലയിലായിരുന്നു. വിവിധ സ്ഥലങ്ങളിൽ കർത്താവിനായി പ്രവർത്തിച്ചു സഭകൾ സ്ഥാപിച്ചു. തുടർന്ന് പഞ്ചാബിലെ ഹോഷിയർപൂരിൽ കുടുംബമായി താമസിച്ചു സുവിശേഷ വേല ചെയ്തു വരവേ ആണ് മരണം സംഭവിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഹോഷിയർ പൂരിൽ (പഞ്ചാബ്).
ഭാര്യ: ലിസ്സി. മക്കൾ: ജോയൽ, ജെയ്സൺ.




- Advertisement -