നിത്യതയിൽ പ്രവേശിച്ച റവ.ഡോ.റ്റി.ജി കോശിയെക്കുറിച്ചുള്ള അനുസ്മരണം നടത്തി
ബഹ്റിൻ: ബഹ്റിൻ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ 2021 ഫെബ്രുവരി 18 വ്യാഴാഴ്ച രാത്രി 9 മുതൽ 10:15 മണി വരെ റവ.ഡോ. റ്റി.ജി. കോശി അനുസ്മരണ യോഗം നടന്നു.
സഭാശുശ്രൂഷകൻ പാസ്റ്റർ പി.സി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ സമകാലിക ലോകത്തിന്റെ അപ്പൊസ്തലനായ കോശിച്ചായന്റെ ഓർമ്മകൾ പങ്കുവെച്ചു. പ്രസ്തുത യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി ദി മിഡിൽ ഈസ്റ്റ് പെന്തക്കോസ്ത് ചർച്ച് (MEPC) എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുക്കുകയും ദു:ഖവും പ്രത്യാശയും അറിയിയ്ക്കുകയും ചെയ്തു.
കർത്തൃദാസന്റെ ജീവിതദർശനങ്ങൾ അനുസ്മരിച്ച യോഗത്തിൽ ദു:ഖാർത്തരായിരിക്കുന്ന കുടുംബത്തേയും മറ്റ് പ്രിയപ്പെട്ടവരേയും ആശ്വാസ വചനങ്ങൾ അറിയിക്കുകയും SFC ക്വയർ ആശ്വാസ ഗീതങ്ങൾ ആലപിക്കുകയും ചെയ്തു.
അനേക ദൈവമക്കൾ പങ്കെടുത്ത മീറ്റിംഗ് പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ അവസാനിച്ചു.