ചെറുചിന്ത: തുപ്പട്ടിക്കുള്ളിലെ ജീവിതങ്ങള്‍ | സജോ കൊച്ചുപറമ്പിൽ

ത്രോസേ …എഴുന്നേറ്റ് അറുത്തു തിന്നുക… എന്ന ശബ്ദം തന്റെ കാതുകളില്‍ മുഴങ്ങുമ്പോള്‍ പത്രോസ് തന്റെ പ്രാര്‍ത്ഥനാമുറിയില്‍ വിവശതയില്‍ വീണിരിക്കയായിരുന്നു,
അപ്പോള്‍ പത്രോസ് മുന്‍പിലേക്കു നോക്കി ആകാശത്തുനിന്നും ഭൂമിയിലേക്ക് നാലുവശവും കെട്ടിയിറക്കിയ ഒരു വലിയ തുപ്പട്ടി തന്റെ മുന്‍പില്‍ തൂങ്ങിക്കിടക്കുന്നു ,
അതിനുള്ളില്‍ ഭൂമിയിലെ സകലവിധ നാല്കാലിയും ഇഴജാതിയും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു .

അല്പസമയം മുന്‍പ് വിശപ്പ് എന്ന അടക്കാന്‍ കഴിയാത്തോരു വികാരത്തില്‍ നിന്നാണ് പത്രോസ് വിവശതയിലേക്ക് വീഴുന്നത് ,
തന്റെ മുന്‍പില്‍ നീട്ടപ്പെട്ടത് ആ വിശപ്പിനെ ശമിപ്പിക്കാന്‍ ഉതകുന്ന ഭക്ഷണമാണ് ,
എന്നാല്‍ കഠിനമായ വിശപ്പിനിടയിലും ദൈവസന്നിധിയില്‍ പത്രോസിന്റെ മറുപടി വേര്‍പാടാണ് …
വിശുദ്ധിയാണ് …
പ്രമാണമാണ് ….

ഏതോരു യഹൂദനെ സംബന്ധിച്ചും ദൈവം അവര്‍ക്കു കോടുത്ത ന്യായപ്രമാണപ്രകാരം മുന്‍പില്‍ തൂങ്ങിനില്ക്കുന്ന തുപ്പെട്ടിക്കുള്ളിലെ ജീവജാലങ്ങളില്‍ ഭൂരിപക്ഷവും മലിനമായതാണ് ഭക്ഷിപ്പാന്‍ ഉതകുന്നതല്ല.
ആയതിനാല്‍ പത്രോസ് ശങ്ക ഏതും കൂടാതെ ദൈവത്തോടു പറഞ്ഞു ,
ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.??

സ്വഭാവികമായി ഒരു യഹൂദമതാനുസാരി പറയുന്ന വാക്കുകള്‍ തന്നെ പത്രോസ് പറഞ്ഞു. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന മറുപടി ശ്രദ്ധേയമാണ്
ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.

ഇവിടെ പത്രോസ് കണ്ട ദര്‍ശനം ദൗതീക വിശപ്പിന്റെ ശമനം ആയിരുന്നില്ല പിന്നെയോ അത് ആത്മാക്കള്‍ക്കുവേണ്ടിയുള്ള വിശപ്പായിരുന്നു …
അനേകരും നഷ്ടപ്പെട്ടു പോവുന്നത് നമ്മുടെ ഈ അമിത വിശുദ്ധി കാരണമല്ലെ ???
നാം ചിലതിനെ മലിനം എന്ന് എണ്ണുന്നു,
അത് അവന്റെ നിറമാകാം,
സ്വഭാവമാകാം, വര്‍ഗ്ഗമാകാം,
ജാതിയാകാം, മതമാകാം,
എന്നാല്‍ ദൈവം ചോദിക്കുന്നു ..
ഞാന്‍ ശുദ്ധീകരിച്ചതിനെ നീ എന്തിനു മലിനം എന്നു വിചാരിക്കുന്നു????

ആധുനീക ലോകത്തിലെ ചില അപ്പോസ്തോലന്‍മാര്‍ക്കെങ്കിലും വേദിയില്‍ സ്ഥലകാലബോധം നഷ്ടപ്പെടുമ്പോള്‍ പ്രാര്‍ത്ഥനയ്ക്കായി വെണ്‍മാടത്തില്‍ കയറിയ പത്രോസിന്റെ മനോനില വെളിപ്പെടാറുണ്ട് .
വിശുദ്ധനായ ഞാനും അശുദ്ധമായ നിങ്ങളും എന്ന മനോഭാവം .

” ഞാന്‍ വിശുദ്ധനായിരിക്കുന്ന പോലെ
നിങ്ങളും വിശുദ്ധരായിരിപ്പീന്‍ “
എന്നു പഠിപ്പിച്ച കര്‍ത്താവിന്റെ വചനം പോലെ മറ്റുള്ളവരെയും വിശുദ്ധിയിലേക്ക് നയിക്കുന്നതാവട്ടെ നമ്മുടെ വചന ശുശ്രൂഷകള്‍ !

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.