പാസ്റ്റർ എബി തോമസ് വാഹനാപകടത്തിൽ മരണമടഞ്ഞു
റാന്നി: മന്ദമരുതി ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ എബി തോമസ് മരണമടഞ്ഞു. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം സംഭവിച്ചത്.സംഭവസ്ഥലത്ത് തന്നെ പാസ്റ്റർ എബിയുടെ മരണം സംഭവിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പാസ്റ്റർ ചേത്തക്കൽ തോമാച്ചൻ്റെ മകനാണ് എബി.