സാം കെ വർക്കി കോൺഗ്രസ്സ് പുതുപ്പള്ളി മണ്ഡലം പ്രസിഡന്റായി നിയമിതനായി
വാർത്ത: ജോബിൻ വർഗീസ്, പാലക്കാട്
പുതുപ്പള്ളി: രാഷ്ട്രീയ സാമൂഹിക പ്രവർത്തകനും പെന്തെക്കോസ്ത് സഭാംഗവുമായ സാം കെ വർക്കിയെ കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം പ്രസിഡന്റായി നിയമിച്ചു. ഐ.പി.സി പുതുപ്പള്ളി സെന്ററിലെ കാവലച്ചിറ ഫിലദൽഫിയ സഭാംഗമായ അദ്ദേഹം പുതുപ്പള്ളി പഞ്ചായത്ത് മുൻ അംഗമായും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും മികച്ച സേവനം ചെയ്തിട്ടുണ്ട്. അതോടൊപ്പം സഭാതലത്തിലും പുതുപ്പള്ളി സെന്റർ കമ്മിറ്റി അംഗമായും സഭയുടെ സെക്രട്ടറി എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം എം.ആർ.എഫ് കമ്പനിയിലെ ജീവനക്കാരനാണ്. തന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായാണ് പാർട്ടി അദ്ദേഹത്തിന് പുതിയ ചുമതല നൽകിയത്. സഞ്ജുവാണ് ഭാര്യ. ഏക മകൻ സല്ലു.